ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ; നിർണായക നീക്കവുമായി കേന്ദ്രം

 

ഡൽഹി:  പാർലിമെന്റ് സമ്മേളനം പ്രഖ്യാപിച്ചതിന് പിന്നാലെ നിർണായക നീക്കവുമായി കേന്ദ്രം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പഠിക്കാൻ സമിതി രൂപികരിക്കും . പ്രത്യേക പാർലിമെന്റ് സമ്മേളനത്തിൽ വിഷായം ചർച്ച ചെയ്യുമെന്നും പാർലിമെന്ററി കാര്യമന്ത്രി  പ്രഹ്ലാദ് ജോഷി പറഞ്ഞു.

1967 വരെ രണ്ട്‍ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടന്നിട്ടുണ്ടെന്നും പിന്നീട് പല കാലങ്ങളിലായി പല സംസ്ഥാനങ്ങളിൽ പല രീതിയിൽ തെരഞ്ഞെടുപ്പ് എന്ന വിധത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് മാറി മാറി പോകുകയായിരുന്നെനും  മന്ത്രി പ്രഹ്ലാദ് ജോഷി കൂട്ടിച്ചേർത്തു. ഇത് രാജ്യ വികസനത്തിന് ഉതകുന്ന ആശയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   അതെസമയം സമിതി അധ്യക്ഷനായ രാംനാഥ് കോവിന്ദിന്റെ നിയമനത്തെ സമാജ് വാദി പാർട്ടി ചോദ്യം ചെയ്ത് രംഗത്തെത്തി.

മുൻ രാഷ്ട്രപതിമാരെ ഒരു തസ്തികകളിലും നിയമിക്കാറില്ലെന്നും ഇപ്പോൾ സർക്കാർ ചെയ്യുന്ന കാര്യം വളരെ തെറ്റായതാണെന്നും ഈ വിഷയത്തെ വിമർശിച്ചുകൊണ്ട് രാം ഗോപാൽ യാദവ് എം.പി പറഞ്ഞു. മാത്രമല്ല ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ ചർച്ച നടത്തിയിട്ട് മാത്രം മുന്നോട്ട് പോയാൽ മതിയെന്നുമാണ് സമാജ് വാദി പാർട്ടി പറയുന്നത്. വിഷയവുമായി  ബന്ധപ്പെട്ട് പല പ്രതിപക്ഷ പാർട്ടികളും ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.