മണിപ്പൂര്‍ കലാപം; കേന്ദ്ര സര്‍ക്കാരിനെതിരെ ലോക്‌സഭയില്‍അവിശ്വാസപ്രമേയ നോട്ടീസ് നല്‍കി പ്രതിപക്ഷം

 

മണിപ്പൂര്‍ കലാപത്തില്‍ സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. കേന്ദ്രസര്‍ക്കാരിനെതിരെ ലോക്‌സഭയില്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി പ്രതിപക്ഷം. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റ് ഇന്നും സ്തംഭിച്ചിരിക്കുകയാണ്.

മണിപ്പുര്‍ വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്‌സഭയിലേയും രാജ്യസഭയിലേയും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.

ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ അധിര്‍ രഞ്ജന്‍ ചൗധരിക്കും രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കുമാണ് കത്തയച്ചത്. മണിപ്പുര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ സന്നദ്ധത അറിയിച്ച് താന്‍ പ്രതിപക്ഷ നേതാക്കള്‍ക്ക് കത്തയച്ച വിവരം സഹകരണ ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കിടെ അമിത് ഷാ പാര്‍ലമെന്റില്‍ അറിയിക്കുകയും ചെയ്തു.