ഡൽഹിയിൽ ശൈത്യകാലത്ത് വായു മലിനീകരണം കുറയുന്നതായി പഠന റിപ്പോർട്ട്

 

2015 ജനുവരി 1 മുതൽ 7 വർഷത്തെ വായുനിലവാരം പരിശോധിച്ചതിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്

ന്യൂഡൽഹി : ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൽ 20 ശതമാനം കുറവുണ്ടായതായി സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റിന്റെ പഠന റിപ്പോർട്ട് . നഗരത്തിലെ 81 എയർ ക്വാളിറ്റി പരിശോധനാ കേന്ദ്രങ്ങളിലെ ഡേറ്റ വിലയിരുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2015 ജനുവരി 1 മുതൽ 7 വർഷത്തെ വായുനിലവാരം പരിശോധിച്ചതിൽ നിന്നാണ് ഇത് കണ്ടെത്തിയിരിക്കുന്നത്.

കോവിഡ് കാലത്തിന് മുൻപ് ഒക്ടോബർ 1 മുതൽ ഫെബ്രുവരി 28 വരെയുള്ള സമയത്തെ പിഎം 2.5ന്റെ നില 180–190 എന്നാണു ശരാശരി രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കോവിഡ് സമയത്തിനു ശേഷം ഇതു 150–160 എന്ന നിലയിലേക്കു താഴ്ന്നു . 2020–21നെക്കാൾ മെച്ചപ്പെട്ടതായിരുന്നു 2021–22 വർഷത്തെ ശൈത്യകാലം എന്നും ഈ കാലയളവിൽ വായു മലിനീകരണം കുറവായിരുന്നുവെന്നും ദേശീയ തലസ്ഥാന മേഖലയിലെ ഭൂരിഭാഗം സ്ഥലങ്ങളിലും സമാന സ്ഥിതിയാണു രേഖപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.