പ്രധാനമന്ത്രിയെ കണ്ട് കന്നഡ സിനിമാ താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും

 

ബെംഗ്ലൂരു : കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കേയാണ് കന്നഡ സിനിമയിലെ മുന്‍നിര താരങ്ങളും മുന്‍ ക്രിക്കറ്റ് താരങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത്. കന്നഡ സൂപ്പര്‍ താരം യഷ്, സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി,  നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി, പ്രമുഖ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ശ്രദ്ധ എന്നിവര്‍ രാജ്ഭവനിലെത്തിയാണ് പ്രധാനമന്ത്രിയെ കണ്ടത്.  മുന്‍ ക്രിക്കറ്റ് താരങ്ങളായ അനില്‍ കുംബ്ലെ, ജവഗല്‍ ശ്രീനാഥ്, വെങ്കടേഷ് പ്രസാദ് എന്നിവരും കൂടിക്കാഴ്ചയുല്‍ ഭാഗമായി.

പ്രധാനമന്ത്രിക്കൊപ്പമുള്ള മീറ്റിങ് വളരെയധികം പ്രചോദനം നല്‍കിയെന്ന് റിഷഭ് ഷെട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി. മോദിയുടെ കാഴ്ചപ്പാടും നേതൃത്വവും പ്രചോദനം നല്‍കുന്നു, രാജ്യത്തിന്റെ പരോഗതിക്കായി സിനിമാ മേഖല വഹിക്കുന്നു പങ്കിനെക്കുറിച്ച് കൂടുതല്‍ വ്യക്തതയോടെ ചര്‍ച്ച ചെയ്യാനായി. റിഷഭ് ഷെട്ടി കൂട്ടിചേര്‍ത്തു. ബെംഗ്ലൂരുവില്‍ നടക്കുന്ന എയറോ ഷോ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി. നേരത്തെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ അമിത് ഷാ, കാന്താര സിനിമയെക്കുറിച്ച് സംസാരിച്ചാണ് പ്രസംഗം നടത്തിയത്.