കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെ. സുധാകരൻ

 

പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : കേരളത്തിലെ പൊലീസുകാർ അക്രമികളായി മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. സ്റ്റേഷനിൽ ആരു പോയാലും മർദ്ദനം. എന്തിനും തല്ലാമെന്ന അവസ്ഥയാണ് കേരളത്തിലേത്. പൊലീസുകാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എൽദോസ് കുന്നപ്പിള്ളി എംഎൽഎയ്ക്കെതിരായ നടപടി പരിഗണനയിലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. എംൽഎയുടെ വിശദീകരണം വായിച്ചിട്ടില്ല, കോടതി ഉത്തരവ് പരിശോധിച്ച ശേഷമായിരിക്കും തുടർനടപടി എടുക്കുക. നേതാക്കളുമായി ചർച്ച ചെയ്ത് ഉചിതമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എൽദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടിയുണ്ടായേക്കുമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ പറഞ്ഞു.