ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ രാജ്യം മണിപ്പൂരായി മാറും; വിമര്‍ശനവുമായി എം കെ സ്റ്റാലിന്
ബിജെപിക്ക് വീണ്ടും അധികാരം ലഭിച്ചാല്‍ രാജ്യം മണിപ്പൂരായി മാറുമെന്ന പ്രസ്താവനയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്ത്. 2024ലെ തെരെഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കണമെന്ന് എം കെ സ്റ്റാലിന് ചൂണ്ടിക്കാട്ടി. ബിജെപി ഗോഡ്സെയുടെ പിന്മുറക്കാരാണ്. രാജ്യത്തെ പുതിയ സഖ്യമായ I.N.D.I.A യെ പ്രധാനമന്ത്രി ഭയപ്പെടുന്നെന്നും എം കെ സ്റ്റാലിന് പറഞ്ഞു.
അതേസമയം, മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് കലുഷിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മറുപടി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ അംഗീകാരം നല്കി. കോണ്‍ഗ്രസ് എംപിയായ രഞ്ജന്‍ ഗൊഗോയിയാണ് അവിശ്വാസ പ്രമേയ നോട്ടീസ് സഭയില്‍ നല്‍കിയത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം വോട്ടെടുപ്പില്‍ പരാജയപ്പെടുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണെങ്കിലും മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയൊക്കൊണ്ട് മറുപടി പറയിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.