ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്

 

 കോട്ടയം: ആറന്മുള ഉത്രട്ടാതി ജലോത്സവം ഇന്ന്. എ.ബി ബാച്ചുകളിലായി 49 പള്ളിയോടങ്ങൾ മത്സരത്തിൽ പങ്കെടുക്കുന്നത്. പള്ളിയോടങ്ങൾ എല്ലാം തയ്യാറായിരിക്കുകയാണ്. മൺസൂൺ മഴ കുറഞ്ഞതോടെ പമ്പയിലെ ജലനിരപ്പ് കുറഞ്ഞത് ജലോത്സവത്തിന് തടസ്സമാകുമോ എന്ന ആശങ്ക ഉയർത്തിയെങ്കിലും കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പമ്പ ജലനിരപ്പ് ഉയർന്നതിന്റെ ആശ്വസത്തിലാണ് സംഘടകർ.

 പമ്പാ നദിയുടെ ആ​റ​ന്മു​ള നെ​ട്ടാ​യ​ത്തി​ൽ ന​ട​ക്കു​ന്ന ജ​ലോ​ത്സ​വം മന്ത്രി സജി ചെറിയാൻ ആണ് ഉദ്ഘാടനം ചെയ്യുക. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് ക്ഷേത്ര കടവിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ്‌ ചെയ്യും. മത്സര വള്ളംകളി ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ആകും ഉദ്‌ഘാടനം ചെയ്യുക.

മൊത്തത്തിൽ 52 പള്ളിയോടങ്ങൾ ആയിരുന്നു മത്സരത്തിന് ഉണ്ടായിരുന്നത്. അതിൽ ചിലത് ഡിബാർ ചെയ്യപ്പെടും മറ്റു പല സാങ്കേതികതകൾ കാരണങ്ങൾ കൊണ്ടും ഒഴുവായി  ഇപ്പോൾ 49 പള്ളിയോടങ്ങളാണ്  ജലോത്സവത്തിന് തയ്യാർ എടുക്കുന്നത്.  2017 ശേഷം ആദ്യമായാണ് ആറന്മുളയിൽ പൂർണ തോതിൽ വള്ളംകളിയ്ക്ക് നടക്കാൻ തയ്യാർ എടുക്കുന്നത്.