അരിക്കൊമ്പന്‍ ദൗത്യസംഘത്തിന്  അഭിനന്ദനക്കത്ത് നല്‍കി ഹൈക്കോടതി

 

കൊച്ചി - അരിക്കൊമ്പന്‍ ദൗത്യത്തില്‍ പങ്കാളികളായവരെ അഭിനന്ദിച്ച് കേരള ഹൈക്കോടതി. ദൗത്യസംഘാംഗത്തിന് നന്ദി അറിയിച്ച് ജസ്റ്റിസ് എ.കെ ജയശങ്കരന്‍ കത്ത് നല്കി. സുരക്ഷിതമായും സഹാനുഭൂതിയോടെയും സംഘാംഗങ്ങള്‍ ദൗത്യം നിര്‍വ്വഹിച്ചത് മനുഷ്യത്വപരമായ അടയാളമാണെന്ന് ഹൈക്കോടതി കത്തില്‍ വ്യക്തമാക്കി.
ചിന്നക്കനാലിലേക്ക് ആന തിരികെ വരാന്‍ സാധ്യത ഉണ്ടോ എന്ന് കോടതി ചോദ്യമുന്നയിച്ചപ്പോള്‍, അരിക്കൊമ്പന്റെ സഞ്ചാരം തമിഴ്നാട് മേഖലയിലേക്കാണെന്ന് വനം വകുപ്പ് മറുപടി നല്കി. ചിന്നക്കനാലിലേക്ക് അരിക്കൊമ്പന്‍ തിരിച്ചത്താതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. റേഡിയോ കോളര്‍ അരിക്കൊമ്പനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും വനം വകുപ്പ് കോടതിയില്‍ വിശദീകരണം നല്‍കി. നിരീക്ഷണം ശക്തമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.