കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ചു; കോളജ് വിദ്യാര്‍ത്ഥിയും സുഹൃത്തും പിടിയില്‍
Feb 14, 2023, 10:34 IST
ചെന്നെ: കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാര്‍ത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വര്‍ഷ കോളേജ് വിദ്യാര്‍ഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ മലയരശന്‍ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ പരിസരവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു.