അയാൾ ആദ്യമായി കരഞ്ഞു!!! അയാളുടെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു!!! അയാളുടെ മിഴികളിൽ കണ്ണുനീർ തുള്ളികൾ തുളുമ്പിയിരുന്നു!!! ഒറ്റയാൾ പട്ടാളം!!!

 

കമൻ്ററി ബോക്സിൽ നിന്നും വികാരധീനനായി ഹർഷ ബോഗ്ല്ലേ

റഫീഖ് അബ്ദുൽകരീം

“എത്രയോ വർഷങ്ങളായി ഈ മനുഷ്യൻ്റെ കളി നമ്മൾ കാണുന്നു, അയാൾ നമ്മളെ വിജയിപ്പിച്ച ഇതിലും വലിയ വിജയങ്ങളും, തോൽവികളും കണ്ടിട്ടുണ്ട്, But, ഫീൽഡിൽ ആദ്യമായിട്ടാണ് അയാളുടെ നനവാർന്ന കണ്ണുകൾ നാം കാണുന്നത്. അയാളുടെ തീക്ഷ്ണമായ, വന്യമായ വിജയാഘോഷങ്ങൾ നമ്മൾ എത്രയോ കണ്ടിരിക്കുന്നു, പക്ഷെ ഒരിയ്ക്കൽപ്പോലും അയാളുടെ കണ്ണുനീർ കണങ്ങൾ നാം കണ്ടിട്ടില്ല…. ഈ മാച്ച് അയാൾക്ക് അത്രമേൽ പ്രിയപ്പെട്ടതായിരിയ്ക്കും”

യെസ്, വിരാട് കോഹ്ലിയുടെ കണ്ണുകൾ ഇന്ന് ഈറനണിഞ്ഞു. ആകാശത്തിലേക്ക് നോക്കി, അയാൾ തൻ്റെ കൈകൾ ഉയർത്തുമ്പോൾ, അയാൾ അനുഭവിച്ച, അവഗണനയുടെയും, കേട്ട കുറ്റപ്പെടുത്തലുകളുടെയും ഓർമ്മകൾ അയാളുടെ മനസ്സിലൂടെ ഇരമ്പിയാർത്ത് പെയ്ത് തോർന്നിരിയ്ക്കാം.ഇന്നയാൾ ഒറ്റയാൾ പോരാട്ടത്തിലൂടെ, ഒരു ലക്ഷത്തിലേറെ കാണികൾക്ക് മുന്നിൽ, അതിനുമപ്പുറം കോടി ക്കണക്കിന് ജനങ്ങളുടെ ഹൃദയമിടിപ്പിൻ്റെ , വേഗതയെ അതി തീവ്രമാക്കി, അയാൾ ഞങ്ങളുടെ കണ്ണുകളെയും ഈറനണിയിച്ചിരിയ്ക്കുന്നു… വിരാട് നീ ഞങ്ങളെയും കരയിച്ചിരിയ്ക്കുന്നു…

യെസ്, വിരാട് അഹങ്കാരിയാണ്, അതിനുള്ള അർഹത അയാൾക്കുണ്ട്, ലോക ക്രിക്കറ്റിൽ 71 സെഞ്ചുറികൾ ആ ബാറ്റിൽ നിന്നും പുറത്തേക്ക് ഒഴുകിയിരുന്നു, ഇരുപത്തി നാലായിരം റണ്ണുകൾ ആ റൺ മെഷീനുകളിലൂട ലോക ക്രിക്കറ്റിൻ്റെ പുൽതകിടുകളെ തഴുകിയിരിയ്ക്കുന്നു. ഇനിയും അയാൾ അഹങ്കരിയ്ക്കും, ഗ്രൗണ്ടിൽ വന്യമായി, അക്രമണോത്ത്സുകമായി വികാരങ്ങൾ പ്രകടിപ്പിക്കും, അയാൾ അങ്ങനെയാണ്…

പ്രിയപ്പെട്ട വിരാട്, നിങ്ങൾ നിങ്ങളായി തന്നെ തുടരുക, കടൽ കിഴവൻമാരെ അവഗണിക്കുക, നിങ്ങൾ ഞങ്ങളുടെ പ്രതീക്ഷയാണ്, നിങ്ങൾ ക്രീസിൽ നിൽക്കുമ്പോൾ എത്ര അസാദ്ധ്യമായ വിജയങ്ങളും, ഞങ്ങൾ പ്രതീക്ഷിക്കും!!! കാരണം നിങ്ങളുടെ പേര് വിരാട് കോഹ്ലി എന്നാണ്. ലോക ക്രിക്കറ്റിലെ ഒരേ ഒരു കോഹ്ലി, കിംഗ് കോഹ്ലി, നിങ്ങൾക്ക് പകരം നിങ്ങൾ മാത്രം. ചാര കൂനയിൽ നിന്നും ഇനിയും നിങ്ങൾ അഗ്നിയായി ജ്വലിച്ചുയരട്ടെ, അത് കത്തിപ്പടരട്ടെ, ആ അഗ്നിയിൽ എതിരാളികൾ വെന്തുരുകട്ടെ, അവർ ചാമ്പലാകട്ടെ….
വിരാട് ….. യൂ What a ബ്യൂട്ടി