ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

 

കോഴിക്കോട് കാ​രു​കു​ള​ങ്ങ​ര, മൂ​ർ​ഖ​ൻ​കു​ണ്ട് പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റു​പേ​രെ​ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആയിരുന്നു പ്രദേശത്ത് നായയുടെ ആക്രമണം ഉണ്ടായത്. കൂടാതെ വളർത്തുമൃഗങ്ങൾക്കും തെരുവുനായയുടെ കടിയേറ്റു. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സ്ഥിരീകരിച്ചത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ന്ന്, നാ​ല് വാ​ർ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു തെ​രു​വ് നാ​യു​ടെ പ​രാ​ക്ര​മം. ഒ​രു വി​ദ്യാ​ർ​ഥി​യു​ൾ​പ്പെ​ടെ ആ​റു​പേ​രെ​യാ​യി​രു​ന്നു ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. ഏ​ഴ് വ​യ​സ്സു​കാ​രി​യാ​യ വി​ദ്യാ​ർ​ഥി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ശി​ശു​രോ​ഗ വി​ഭാ​ഗ​ത്തി​ൽ തീ​വ്ര​പ​രി​ച​ര​ണ യൂ​നി​റ്റി​ൽ ചി​കി​ത്സ​യി​ലാ​ണ്. ക​ടി​യേ​റ്റ ബാ​ക്കി അ​ഞ്ചു​പേ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി മ​ട​ങ്ങി​യി​രു​ന്നു.

നെ​റ്റി​യി​ലും മു​ഖ​ത്തും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യാ​ണ് ചി​കി​ത്സ​യി​ൽ തു​ട​രു​ന്ന​ത്. നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ന് വൈകീട്ട് നാലിന് കാരുകുളങ്ങരയിൽ സർവകക്ഷിയോഗം ചേരും. മറ്റ് തെരുവുനായകൾക്കോ, വളർത്തുമൃഗങ്ങൾക്കോ കടിയേറ്റതായി ശ്രദ്ധയിൽപ്പെട്ടാൽ വാർഡ് അംഗങ്ങളെ അറിയിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അറിയിച്ചു.