സ്വകാര്യബസുകളുടെ മത്സരയോട്ടം; കൊച്ചിയിൽ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവൻ

 

കൊച്ചി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിൽ കൊച്ചിയിൽ മാത്രം ഇന്ന് പൊലിഞ്ഞത് രണ്ട് പേരുടെ ജീവൻ. ഇടപ്പള്ളി പള്ളിയ്ക്കു മുന്നിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടർ യാത്രക്കാരിയെയും മകളെയും ഇടിച്ചു വീഴ്ത്തി. അമ്മ ഇടപ്പള്ളി സ്വദേശിനി ബീന വർഗീസ് (52) തത്ക്ഷണം മരിച്ചു. മകളെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസുകളുടെ മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ഫോർട്ട്കൊച്ചി – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബാദുഷ ബസാണ് അപകടമുണ്ടാക്കിയത്. ശനിയാഴ്ച വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. മറ്റൊരു അപകടത്തിൽ ഇന്ന് വൈകീട്ട് പാലാരിവട്ടം പിഓസി ക്ക് സമീപം ഇരു ചക്ര യാത്രികനും മരിച്ചു.