മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാ ബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ

 

കഴിഞ്ഞ സാമ്പത്തികവര്‍ഷം മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രാബത്തയായി കൈപ്പറ്റിയത് 3.17 കോടി രൂപ. ബജറ്റില്‍ യാത്രാബത്തയായി അനുവദിച്ചിരുന്നത് 2.5 കോടി രൂപ മാത്രമായിരുന്നെങ്കിലും, പിന്നീട് അധികം തുക അനുവദിക്കുകയായിരുന്നു. ട്രഷറിയില്‍ ബില്ലുകള്‍ സമര്‍പ്പിക്കുന്നതിന് അനുവദിച്ച അവസാന തീയതിയുടെ തലേ ദിവസമാണ് മന്ത്രിമാര്‍ക്ക് യാത്രാബത്ത ഇനത്തില്‍ 20 ലക്ഷം കൂടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം യാത്രാബത്ത ഇനത്തില്‍ ബജറ്റില്‍ നീക്കിവച്ചിരുന്നത് രണ്ടരക്കോടി രൂപയായിരുന്നു. ഈ തുകയുടെ പരിധി കഴിഞ്ഞതോടെ 88.59 ലക്ഷം രൂപയുടെ അഡിഷനല്‍ പ്രൊവിഷന്‍ ധനവകുപ്പ് അനുവദിച്ചു.ഇതോടെ ആകെ യാത്രാബത്തക്കായി നീക്കിവച്ച തുക 3.38 കോടിരൂപയായി ഉയര്‍ന്നു.സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഈ സാമ്പത്തികവര്‍ഷത്തെ അന്തിമ കണക്ക് പ്രകാരം യാത്രാബത്തയിനത്തില്‍ ചെലവായിരിക്കുന്നത് 3.17 കോടി രൂപയാണ്.