ബ്രിക്സ് ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക്

 

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദക്ഷിണാഫ്രിക്കയിലേക്ക്. 22 മുതല്‍ 24 വരെ  ജോഹന്നാസ് ബെര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടയില്‍ പങ്കെടുക്കാനാണ് മോദി ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്നത്. 

വിവിധ രാഷ്ട്രത്തലവന്‍മാരുമായും കൂടിക്കാഴ്ച നടത്തും. ഉച്ചകോടിക്ക് ശേഷം ഗ്രീസും പ്രധാനമന്ത്രി സന്ദര്‍ശിക്കും. ഗ്രീസ് കിരിയാക്കോസ് മിസ്ടാക്കിയോസിന്റെ ക്ഷണപ്രകാരമാണ് മോദി ഗ്രീസില്‍ എത്തുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കുന്ന വിഷയങ്ങളില്‍ ഗ്രീസ് പ്രധാനമന്ത്രിയുമായി മോദി ചര്‍ച്ച നടത്തും.ഗ്രീസിലെ ഇന്ത്യന്‍ സമൂഹത്തെയും പ്രധാനമന്ത്രി കാണും. 55 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസ് സന്ദര്‍ശിക്കുന്നത്.

ഉച്ചകോടിയുടെ 15-ാമത് എഡിഷനുള്ള ദക്ഷിണാഫ്രിക്കയുടെ ഒരുക്കങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിച്ച അന്താരാഷ്ട്ര ബന്ധ സഹകരണ മന്ത്രി നലേദി പണ്ടോർ, ബ്രസീൽ, ചൈന, ഇന്ത്യ, ആതിഥേയരായ ദക്ഷിണാഫ്രിക്ക എന്നിവയുടെ നേതാക്കൾ വിവിധ ചർച്ചകളിൽ പങ്കെടുക്കുമെന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു.