ബാലസോര്‍ ട്രെയിന്‍ അപകടം; സിബിഐ കേസെടുത്തു

 

ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ അപകടത്തിലെ ദുരൂഹത ബാക്കി നില്‍ക്കെ സിബിഐ സംഭവത്തില്‍ കേസെടുത്തു. അപകട സ്ഥലത്ത് സിബിഐ തെളിവെടുപ്പ് നടത്തി. സിബിഐ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തി. സിബി ഐയുടെ പത്തംഗ സംഘമാണ് ബാലസോറയിലെ ബഹാനഗയിലെത്തി പരിശോധന നടത്തിയത്.

ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദികളായ വ്യക്തികള്‍ ആരൊക്കെയാണെന്നും സിബി ഐ അന്വേഷിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അതേസമയം, ട്രെയിന്‍ അപകടത്തില്‍ ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടോ എന്ന സംശയം ഉന്നയിച്ച് റെയില്‍വേ അധികൃതര്‍. ഇന്‍ര്‍ലോക്കിങ് സംവിധനാത്തില്‍ പിഴവുകള്‍ അപൂര്‍വ്വമെന്നാണ് റെയില്‍വേയുടെ വാദം. അതിനാല്‍ ബാഹ്യ ഇടപടലുകള്‍ നടന്നിട്ടുണ്ടോ എന്ന് സംശയം ഉണ്ടെന്നും അധികൃതര്‍ പറയുന്നു.

അതേസമയം, അപകടത്തില്‍ മരിച്ചരുടെ മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ടെന്ന് ഈസ്റ്റേണ്‍ സെന്‍ട്രല്‍ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ റിങ്കേഷ് റോയ് വ്യക്തമാക്കി. തിരിച്ചറിഞ്ഞ് 55 മൃതദേഹങ്ങള്‍ ബന്ധുകള്‍ക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ കേസില്‍ കൂടുതല്‍ അന്വേഷണത്തിനായി സിബിഐ സംഘം ബലാസോറിലെത്തി. ഇവര്‍ ഉന്നത ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തും.