മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; കറുത്ത സെപ്റ്റംബർ ആചരിക്കാൻ ഒരുങ്ങി മെയ് തെയ് സംഘടന 

 

മണിപ്പൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. കറുത്ത സെപ്റ്റംബർ ആചരിക്കാനും  ഈ മാസം 21 വരെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ് മെയ് തെയ് സംഘടന. വീടുകളിൽ കറുത്ത കൊടികെട്ടാനും ആഹ്വാനം ചെയ്തിട്ടുണ്ട്  

മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ കഴിഞ്ഞു എന്ന് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും നിരന്തരം പറഞ്ഞെങ്കിലും ഇപ്പോഴും മണിപ്പൂരിൽ സംഘർഷം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. 29ാം തിയതിമുതൽ മണിപ്പൂരിലെ വിഷ്ണുപൂർ, ചുരാചന്ദ്പൂർ മേഖലകളിൽ വെടിവെപ്പുകൾ നടന്നു. ഈ രണ്ടു പ്രദേശങ്ങൾക്കുമിടയിലുള്ള നെൽ പാടങ്ങളിലുമൊക്കെ വെടിവെപ്പ് നടക്കുന്നതായാണ് റിപ്പോർട്ടുകൾ. 

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി  ഉണ്ടായ സംഘർഷത്തിലും വെടിവെപ്പിലും 8 പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ കൂടുതൽ പേർ സംഘർഷത്തിൽ പരിക്കേറ്റ ചികിത്സയിലാണ്. ഈ മേഖലയിൽ സുരക്ഷാ സേനയെ ശക്തമായി നിയോഗിച്ചിട്ടുണ്ട്. അതിനിടയിലാണ് ഇപ്പൊൽവീണ്ടും വെടിവെപ്പ് ഉണ്ടായിട്ടുള്ളത്.

കുക്കി വിഭാഗത്തിൽ പെട്ട ചിലർ ഇംഫാനിൽ തുടരുന്നുണ്ടായിരുന്നു ഇവരെയെല്ലാം സുരക്ഷാകേന്ദ്രങ്ങളിക്ക് മാറ്റുന്നതിനായി  ഇന്നലെ അർധരാത്രിക്ക് ശേഷം സർക്കാർ ഒരു ഓപ്പറേഷൻ നടത്തുകയും അതിലൂടെ ഇംഫാനിൽ ന്യൂ ലംബുലെനിൽ താമസിച്ചിരുന്ന 10 ഓളം കുക്കി കുടുംബങ്ങളെ സുരക്ഷാ സേനകൾ എത്തി സുരക്ഷിതമായ മലനിരകളിലേക്ക് മാറ്റിയിരിക്കുകയാണ്. മാറ്റിയ കുടുംബങ്ങളിൽ ഒരു വികാരിയും  ഐഎസ് ഉദ്യോഗസ്ഥന്റെ കുടുംബങ്ങളും ഉൾപ്പെടുന്നു. 

ഇരുവിഭാഗങ്ങളും വൻ തോതിൽ ആയുധങ്ങൾ ശേഖരിച്ചതും വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇതിനിടെ ഇംഫാല്‍ വെസ്റ്റ് തൗബുൾ ഉൾപ്പെടെയുള്ള ജില്ലകളിൽ വനമേഖലകളിൽ പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ പരിശോധനയിൽ വൻതോതിൽ ആയുധ ശേഖരങ്ങളും കണ്ടെടുത്തു.