അഞ്ചുദിവസത്തെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്‌ ഇന്ന് തുടക്കം

 

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം തുടക്കമാകും. അഞ്ചുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിലെ ആദ്യ ദിനത്തിൽ പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രത്തെക്കുറിച്ചുള്ള ചർച്ചയുണ്ടാകും. ചൊവ്വാഴ്‌ച പ്രത്യേക പൂജയ്‌ക്കു ശേഷം 11ന് പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് സമ്മേളനം മാറും. അതിനു മുമ്പായി എംപിമാരുടെ ഗ്രൂപ്പ് ഫോട്ടോ സെഷനുണ്ടാകും.

അതേസമയം നാളെ ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിത സംവരണ ബിൽ കൊണ്ടുവരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബിൽ 20ന് പരിഗണിക്കാനാണ് സാധ്യത. ഇതിനിടെ സമ്മേളനത്തിൽ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ ചെറുക്കാനാണ് ഇന്ത്യയുടെ സഖ്യത്തിന്റെ തീരുമാനം.

വിവാദ വിഷയങ്ങളിൽ ബില്ലുകൾ എത്തിയാൽ പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് നിർദ്ദേശിക്കും. ഇക്കാര്യത്തിൽ അനുകൂല നീക്കമുണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.