ശബരിമല സന്നിധാനത്ത് അരവണ പ്ലാന്റില്‍ പുലി; സംഭവം ഉള്ളതാണോ? 

 

ബരിമല സന്നിധാനത്ത് അരവണ പ്ലാന്റില്‍ പുലി. വാര്‍ത്ത കാണുന്ന ആരും ഒന്ന് ഞെട്ടും പക്ഷേ സംഭവം സത്യമല്ല. കഴിഞ്ഞ ദിവസങ്ങളിലാണ് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രചരിച്ച ഒരു പുലിയുടെ വീഡിയോ ശബരിമല സന്നിധാനത്ത് പുലി ഇറങ്ങി എന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്. 

''ശബരിമല സന്നിധാനത്ത് പുലി ഇറങ്ങി.അരവണ കുറിച്ച് ഇത്തവണ ഒരുപാട് പരാതികള്‍ ഉണ്ടായിരുന്നു ഒരുപക്ഷേ അന്വേഷിക്കാന്‍ അയ്യപ്പന്‍ അയച്ചതാവാം''  എന്ന രീതിയിലാണ് വാര്‍ത്ത വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ ലോഗിന്‍ കേരള ഫാക്ട് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായത് ഇത് ശബരിമല സന്നിധാനം അല്ലായെന്നും മറ്റ് ഏതോ സ്ഥലത്തെ വീഡിയോ പ്രചരിക്കുകയാണെന്നുമാണ്. ഇത്തരത്തില്‍ നടത്തുന്ന വ്യാജ സന്ദേശങ്ങള്‍ തള്ളിക്കളയണമെന്നും സന്നിധാനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.