യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'പ്രൈസ് ലോക്ക്' കാമ്പ്യയ്ന് ആരംഭിച്ചു
യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 'പ്രൈസ് ലോക്ക്' കാമ്പ്യയ്ന് പ്രഖ്യാപിച്ചു. ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കുക, യുഎഇ നിവാസികള്‍ക്ക് പിന്തുണ നല്‍കുക എന്നിവ ലക്ഷ്യമിട്ടാണ് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഇരുനൂറിലധികം ഉല്‍പ്പന്നങ്ങള്‍ക്ക് 'പ്രൈസ് ലോക്ക്' ക്യാമ്പയ്ന് പ്രഖ്യാപിച്ചത്.
ആഗോള വിപണിയിലെ വിലക്കയറ്റം ജനങ്ങളെ ബാധിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ലുലു ഗ്രൂപ്പ് ഇത്തരത്തിലുള്ള ക്യാമ്പയ്ന് പ്രഖ്യാപിച്ചതെന്ന് ലുലു ഗ്രൂപ്പ് ദുബായ് ഡയറക്ടര്‍ സലീം എം എ വ്യക്തമാക്കി.
രാജ്യത്തെ ലുലു സ്റ്റോറുകളിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ഇരുനൂറിലധികം ദൈനംദിന ഉത്പന്നങ്ങള്‍ക്കും പ്രൈസ് ലോക്ക് ക്യാമ്പയ്ന് ബാധകമാവും. 2023 അവസാന മാസം വരെ പ്രൈസ് ലോക്ക് ക്യാമ്പയ്നില്‍ ഉള്‍പ്പെടുന്ന ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ധനവുണ്ടാകില്ല എന്നതാണ് പ്രൈസ് ലോക്ക് ക്യാമ്പയ്നിന്റെ പ്രത്യേകത.