പൊതു ഇടങ്ങളില്‍ ഇന്ന് മുതല്‍ മാസ്‌ക് നിര്‍ബന്ധം

 
കോവിഡ് സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്

സംസ്ഥാനത്ത് പൊതു ഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പുറപ്പെടുവിച്ച് സംസ്ഥാന സര്‍ക്കാര്‍. പൊതു സ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണെമന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

കൂടാതെ കടകളിലുള്‍പ്പെടെ സാനിറ്റെസര്‍ ഉപയോഗിക്കണം. പൊതു ഇടങ്ങളില്‍ ആളുകള്‍ സാമൂഹ്യ അകലം പാലിക്കുന്നത് ശ്രദ്ധിക്കണം. കോവിഡ് സംസ്ഥാനത്ത് നിയന്ത്രണ വിധേയമാണെങ്കിലും വ്യാപനം നിയന്ത്രിക്കുന്നതിനുള്ള മുന്‍കരുതലായിട്ടാണ് മാസ്‌ക് നിര്‍ബന്ധമാക്കിയത്.