മികച്ച കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ദിവ്യ എസ് അയ്യര്‍; ഒപ്പം  മുഖ്യമന്ത്രിക്ക് മല്‍ഹാറിന്റെ സ്‌നേഹവും

 

തിരുവനന്തപൂരം: രാജ്യത്തെ മികച്ച ജില്ലാ കളക്ടര്‍ക്ക് ലഭിച്ച അവാര്‍ഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി പത്തനംതിട്ട ജില്ലാ കളക്ടര്‍ ദിവ്യ എസ് എസ് അയ്യര്‍. ഒരു ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് ദിവ്യ കൈമാറിയത്. സമൂഹമാദ്ധ്യമത്തില്‍ ചിത്രങ്ങള്‍ പങ്കുവച്ച് ദിവ്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒപ്പം ദിവ്യയുടെ മകന്‍ മല്‍ഹാര്‍ മുഖ്യമന്ത്രിക്ക് ഉമ്മ നല്‍കുന്ന ഫോട്ടോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്.

ഔദ്യോഗിക മീറ്റിംഗുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രിയെ കണ്ടതെന്നും ഒപ്പം മാതാപിതാക്കളും മകനും ഉണ്ടായിരുന്നുവെന്നും ദിവ്യ എസ് അയ്യര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു.

' തിരുവനന്തപുരത്തെ ഔദ്യോഗിക മീറ്റിംഗുകള്‍ കഴിഞ്ഞ് വൈകുന്നേരം ആദരണീയനായ മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ലഭിച്ച ഇന്ത്യന്‍ എക്‌സ്പ്രസ്സ് 'Excellence in Good Governance' അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഒപ്പം കൗതുകത്തോടെ മല്‍ഹാര്‍ വാവയും എന്റെ അപ്പാവും അമ്മയും. സ്‌നേഹോഷ്മളമായ സ്വീകരണമാണ് അദ്ദേഹവും കുടുംബവും ഞങ്ങള്‍ക്ക് നല്‍കിയത്. തുക കൈമാറുമ്പോള്‍ അവാര്‍ഡിന്റെ സന്തോഷം പങ്കു വെച്ചുകൊണ്ട് വാവക്ക് ഒരു shake hand ഉം അവന്റെ മുത്തവും ഏറ്റു വാങ്ങിക്കൊണ്ടു അദ്ദേഹം ആ മധുരസായഹ്നത്തിനെ അവിസ്മരണീയമാക്കി തീര്‍ത്തു അടുത്ത ഉദ്യമത്തിലേക്കു കടന്നു.' ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

allowfullscreen