ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മൂന്ന് പേര്‍ക്ക് കൂടി വധശിക്ഷ

 
ഇറാന്‍ മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടര്‍ന്നത്

ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ പങ്കെടുത്ത മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. പ്രക്ഷോഭത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പേര്‍ക്ക് ഇരാന്‍ കോടതി വധശിക്ഷ വിധിച്ചത്.

പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് വധശിക്ഷ ലഭിച്ചവരുടെ എണ്ണം പതിനേഴ് ആയി. ഇതില്‍ നാലു പേരെ ഇതിനോടകം വധശിക്ഷയ്ക്ക് വിധേയമാക്കി. പാരാ മിലിറ്ററി ഫോഴ്‌സ് ഉദ്യോഗസ്ഥനെ വധിച്ച കുറ്റത്തിനാണ് ഇവരെ വധശിക്ഷയ്ക്ക് വിധേയമാക്കിയത്. ദൈവത്തിന് നേരെ യുദ്ധം ചെയ്‌തെന്ന കുറ്റം ചുമത്തിയാണ് ഇവര്‍ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത്.

ഇറാന്‍ മത പൊലീസിന്റെ മര്‍ദനത്തെ തുടര്‍ന്ന് മഹ്‌സ അമിനിയെന്ന പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ആളിപ്പടര്‍ന്നത്.