‘കുഴിയിലാണെങ്കിലും പുറത്താണെങ്കിലും മന്തിക്കൊപ്പം’, കുഴിമന്തി വിവാദം കത്തുന്നു!

‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള നടന് വി.കെ.ശ്രീരാമന്റെ പരാമര്ശം എത്തിയതോടെ സോഷ്യല് മീഡിയ ഒന്നടങ്കം കുഴിമന്തിയെ അുകൂലിച്ച് രംഗത്തെത്തുകയയിരുന്നു. കേട്ടാല് രസകരമായി തോനുന്നുവെങ്കിലും കുഴിമന്തിയിപ്പോള് ചില്ലറക്കാരനല്ലെന്നാണ് മനസ്സിലാകുന്നത്. മലയാളികള് ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന വിഭവം ഏതെന്ന് ചോദിച്ചാല് അതില് മുന് നിരയില് തന്നെയുണ്ടാവുന്ന ഒന്നാണ് കുഴിമന്തി. യമനില് നിന്ന് അതിഥിയായി നമ്മുടെ നാട്ടിലെത്തിയ ഈ വിഭവം കേരളത്തിലെ ജനങ്ങള് ഏറ്റെടുത്തിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളു എങ്കിലും, ഈ കാലയളവ് കൊണ്ട് തന്നെ മലയാളികള് ഒന്നടങ്കം …
 

‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള നടന്‍ വി.കെ.ശ്രീരാമന്റെ പരാമര്‍ശം എത്തിയതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം കുഴിമന്തിയെ അുകൂലിച്ച് രംഗത്തെത്തുകയയിരുന്നു. കേട്ടാല്‍ രസകരമായി തോനുന്നുവെങ്കിലും കുഴിമന്തിയിപ്പോള്‍ ചില്ലറക്കാരനല്ലെന്നാണ് മനസ്സിലാകുന്നത്.

ലയാളികള്‍ ഇന്ന് ഏറെ ഇഷ്ടപ്പെടുന്ന വിഭവം ഏതെന്ന് ചോദിച്ചാല്‍ അതില്‍ മുന്‍ നിരയില്‍ തന്നെയുണ്ടാവുന്ന ഒന്നാണ് കുഴിമന്തി. യമനില്‍ നിന്ന് അതിഥിയായി നമ്മുടെ നാട്ടിലെത്തിയ ഈ വിഭവം കേരളത്തിലെ ജനങ്ങള്‍ ഏറ്റെടുത്തിട്ട് വളരെ കുറച്ച് കാലമേ ആയിട്ടുള്ളു എങ്കിലും, ഈ കാലയളവ് കൊണ്ട് തന്നെ മലയാളികള്‍ ഒന്നടങ്കം കുഴിമന്തി ഫാനായി മാറുകയും ചെയ്തു. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ കുഴിമന്തി വലിയ ചര്‍ച്ചാവിഷയമാവുകയാണ്. ഒരു കുഴിമന്തി വിവാദമാണ് ഇപ്പോള്‍ തലപൊക്കിയിരിക്കുന്നത്.

‘കുഴിമന്തി’ എന്ന വാക്ക് നിരോധിക്കുമെന്ന് പറഞ്ഞുകൊണ്ടുള്ള നടന്‍ വി.കെ.ശ്രീരാമന്റെ പരാമര്‍ശം എത്തിയതോടെ സോഷ്യല്‍ മീഡിയ ഒന്നടങ്കം കുഴിമന്തിയെ അുകൂലിച്ച് രംഗത്തെത്തുകയയിരുന്നു. കേട്ടാല്‍ രസകരമായി തോനുന്നുവെങ്കിലും കുഴിമന്തിയിപ്പോള്‍ ചില്ലറക്കാരനല്ലെന്നാണ് മനസ്സിലാകുന്നത്. നടന്‍ വി.കെ ശ്രീരാമന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനെ തുടര്‍ന്നാണ് കുഴിമന്തിയെ ചൊല്ലി പുതിയ വിവാദം ഉണ്ടായത്.

വികെ ശ്രീരാമന്റെ കുറിപ്പ് ഇങ്ങനെയായിരുന്നു

‘ഒരു ദിവസത്തേക്ക് എന്നെ കേരളത്തിന്റെ ഏകാധിപതിയായി അവരോധിച്ചാല്‍ ഞാന്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന പേര് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകഎന്നതായിരിക്കും. മലയാള ഭാഷയെ മാലിന്യത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നടപടിയായിരിക്കും അത്. പറയരുത്, കേള്‍ക്കരുത്, കാണരുത്, കുഴിമന്തി’ എന്നാണ് ശ്രീരാമന്‍ ഫേസ്ബുക്കില്‍ എഴുതിയത്.

എന്നാല്‍ പോസ്റ്റിന് പിന്നാലെ വിഷയത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രമുഖര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തു. നടന്റെ ചിന്തയോട് എതിര്‍ത്തുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയരിക്കുന്നത്. കുഴിമന്തിക്കൊപ്പം എന്ന് അറിയിച്ചുകൊണ്ട് മുരളി തുമ്മാരുകുടിയും ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവക്കുകയും ചെയ്തു. ശ്രീരാമനെ വിമര്‍ശിച്ചുകൊണ്ട് കവി കുഴൂര്‍ വില്‍സണും രംഗത്തെത്തി.

‘വേറിട്ട കാഴ്ച്ചകള്‍ കണ്ട ഒരാളുടെ കുറിപ്പാണിതല്ലോ എന്നോര്ക്കുമ്പോള്‍ ഒരു ഞെട്ടല്‍ . കഷ്ടം തന്നെ മുതലാളീ . ഞങ്ങടെ നാട്ടില്‍ പോത്തിന്റെ അകത്തണ്ടി ഫ്രൈ ഒക്കെ കിട്ടുന്ന കടകളുണ്ട് . എല്ലാ ഹോട്ടലുകള്ക്കും ഞാറ്റുവേല എന്ന് പേരിടാന്‍ പറ്റുമോ മാഷേ .തിന്നുന്നതില്‍ തൊട്ട് കളിച്ചാല്‍ വിവരമറിയുമെന്ന് തോന്നുന്നു’ വില്‍സണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം പോസ്റ്റിനെച്ചൊല്ലി ചര്‍ച്ചകള്‍ കനത്തതോടെ വി കെ ശ്രീരാമന് പിന്തുണയുമായി ഇടത് ചിന്തകന്‍ സുനില്‍ പി ഇളയിടം രംഗത്തെത്തി. നടന്റെ കുറിപ്പിന് ഇമോജിയിലൂടെയാണ് സുനില്‍ പി ഇളയിടം പിന്തുണ അറിയിച്ചത്. ഇത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയതോടെ അദ്ദേഹവും വിശദീകരണം അറിയിച്ചിരിക്കുകയാണ്. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാല്‍ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങള്‍ക്ക് അതു ന്യായമല്ലെന്നും സുനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാന്‍ ശ്രീരാമന്‍ അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്‍കിയ എന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം ‘കുഴിമന്തി എന്നു കേള്‍ക്കുബോള്‍ പെരുച്ചാഴി പോലെ ഒരു തൊരപ്പന്‍ ജീവിയെ ഓര്‍മ വരുമെന്നാണ്’ പോസ്റ്റിനു താഴെ എഴുത്തുകാരിയായ എസ് ശാരദകുട്ടിയുടെ പ്രതികരിച്ചത്. ഈ പ്രതികരണങ്ങളെല്ലാം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിതെളിച്ചിരിക്കുകയാണ്.

ഇത്തരം പ്രതികരണങ്ങള്‍ തികഞ്ഞ ബ്രാഹ്‌മണ ബോധമാണ് വെളിവാക്കുന്നതെന്ന തരത്തിലെ വിമര്‍ശനങ്ങളാണ് ഉയരുന്നത്. കുഴിമന്തി നമുക്കും മലയാളഭാഷക്കും ഒക്കെ പ്രശ്‌നമാണ് എന്നുതോന്നുന്നതില്‍ സവര്‍ണ്ണ പ്രത്യയശാസ്ത്രത്തോടുള്ള ഉപാധിരഹിതമായ വിധേയത്വംകൊണ്ട് മാത്രമാണെന്നും പ്രതികരണം ഉയര്‍ന്നു.