'ഭക്ഷണം കഴിച്ച് മരിക്കുന്ന മലയാളികള്‍';  ഒരു നിമിഷം ശ്രദ്ധിക്കുക!

 
തലേ ദിവസം രാത്രി ബാക്കി വന്ന ഭക്ഷണം പലപ്പോഴും ഫ്രിഡ്ജില്‍ എടുത്തു വച്ച് നമ്മള്‍ അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുകയാണ് പതിവുണ്ട്. അത് തന്നെ നമ്മുടെ ആരോഗ്യത്തിന് പലിയ ആപത്തുണ്ടാക്കുന്നിടത്താണ് ആഴ്ചകളും, മാസങ്ങളും പഴക്കംചെന്ന സാധനങ്ങള്‍കൊണ്ട് പാകം ചെയ്ത ഭക്ഷണങ്ങള്‍ ഹോട്ടലുകളിലും, റസ്‌റ്റോറന്റുകളിലും വിളമ്പുന്നത്. പലപ്പോളും ഈ വസ്തുത മനസ്സിലാക്കിയാല്‍ പോലും നമ്മള്‍ വീണ്ടും വീണ്ടും ഇത്തരം ആഹാരങ്ങള്‍ വാങ്ങി കഴിക്കും.

പുറത്ത് ഒരു കടയില്‍ പോയി നമുക്ക് വിശ്വസിച്ച് കഴിക്കാന്‍ പറ്റുന്ന എന്തുണ്ട്? അതിന് കൃത്യമായ ഒരുത്തരമില്ല. കാരണം പുറത്ത് നിന്നും വാങ്ങാന്‍ കിട്ടുന്ന സര്‍വ്വതും ഇന്ന് വിഷമയമുള്ളതോ, പഴകിയതോ ആണ്. മലയാളികളുടെ തീന്‍മേശ ഇന്ന് പഴകിയ ചിക്കനും, പഴക്കം ചെന്ന അല്‍ഫാമും കുഴിമന്തിയുമൊക്കെ കീഴടക്കി എന്ന് വേണം പറയാന്‍.

തലേ ദിവസം രാത്രി ബാക്കി വന്ന ഭക്ഷണം പലപ്പോഴും ഫ്രിഡ്ജില്‍ എടുത്തു വച്ച് നമ്മള്‍ അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുകയാണ് പതിവുണ്ട്. അത് തന്നെ നമ്മുടെ ആരോഗ്യത്തിന് പലിയ ആപത്തുണ്ടാക്കുന്നിടത്താണ് ആഴ്ചകളും, മാസങ്ങളും പഴക്കംചെന്ന സാധനങ്ങള്‍കൊണ്ട് പാകം ചെയ്ത ഭക്ഷണങ്ങള്‍ ഹോട്ടലുകളിലും, റസ്‌റ്റോറന്റുകളിലും വിളമ്പുന്നത്. പലപ്പോളും ഈ വസ്തുത മനസ്സിലാക്കിയാല്‍ പോലും നമ്മള്‍ വീണ്ടും വീണ്ടും ഇത്തരം ആഹാരങ്ങള്‍ വാങ്ങി കഴിക്കും. എന്നാല്‍ ഇത്തരം ഭക്ഷണങ്ങള്‍ കളിച്ചാലുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് അറിവുണ്ടോ? ഇല്ലെങ്കില്‍ അറിയണം.

ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പലപ്പോഴും ഇത്തരത്തില്‍ പഴകിയതും, ബാക്കി വരുന്ന ഭക്ഷണം ചൂടാക്കി കഴിയ്ക്കുന്നതിലൂടെയും ഉണ്ടാവുന്നത്. എന്തൊക്കെ ആരോഗ്യപ്രശ്നങ്ങള്‍ക്കാണ് ഇത് വഴിവെയ്ക്കുന്നതെന്നു നോക്കാം.

പലപ്പോഴും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. ഒരു ദിവസം പഴക്കമുള്ള ഭക്ഷണം അടുത്ത ദിവസം ചൂടാക്കി കഴിയ്ക്കുമ്പോള്‍ അതു അസിഡിറ്റി ഉണ്ടാക്കുന്നു. ഇനി ഫ്രിഡ്ജില്‍ വെയ്ക്കുന്ന ഭക്ഷണമാണെങ്കില്‍ അവ പലപ്പോഴും പല വിധത്തിലുള്ള ബാക്ടീരിയകളുടെ പ്രവര്‍ത്തന ഫലമായി ഭക്ഷണം കൂടുതല്‍ വിഷകരമാക്കി തീര്‍ക്കുന്നു.

ഇനി ഇത്തരം ഭക്ഷണങ്ങള്‍ കളിക്കുന്നത് ഭക്ഷ്യവിഷബാധ ഉണ്ടാക്കാനും കാരണമാകുന്നുണ്ട്. കഴകിയ ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതിലൂടെ കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ അളവ് ഭക്ഷണത്തില്‍ കൂടുതലാകുന്നു. ഇത് ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. നല്ല പോഷകമൂല്യമുള്ള ഭക്ഷണമാണെങ്കിലും ഒരു ദിവസം പഴകുന്നതിലൂടെ ഇതിലെ പോഷകങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് പിന്നീട് ഇത്തരം ഭക്ഷണങ്ങള് കഴിയ്ക്കുന്നത് ചവറു കഴിയ്ക്കുന്നതിന് തുല്യമാണെന്ന് തന്നെ പറയേണ്ടിവരും.

ഇത് മാത്രവുമല്ല. ഭക്ഷണം പഴകുന്നതിലൂടെ അതില്‍ ബാക്ടീരിയ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലപ്പോഴും പല തരം അസുഖങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് തന്നെ കൂടുതലും പുറത്ത് നിന്നുള്ള ആഹാരം ഒഴിവാക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഇനി വീട്ടില്‍ പാകം ചെയ്യുന്നതാണെങ്കില്‍ കൂടി ഉണ്ടാക്കുന്ന ഭക്ഷണ സാധനങ്ങള്‍ അപ്പോള്‍ തന്നെ കഴിച്ച് തീര്‍ക്കുക. ചുരുക്കി പറഞ്ഞാല്‍ ഒരു നേരം ആവശ്യത്തിന് മാത്രം ഭക്ഷണം ഉണ്ടാക്കുക.