നിയമം ലംഘിച്ച ആ റിസോട്ടിന് ഇന്ന് ഈ ഗതി ; അന്ന് കോടതി പൂട്ടിട്ട റിസോര്‍ട്ട് പുരാവസ്തു മ്യൂസിയമായി ; ബ്ലൂ ലഗൂണിന്റെ ദയനീയവസ്ഥ 

 

ആലപ്പുഴ: അനധികൃതമായി കെട്ടിപ്പൊക്കിയ ആലപ്പുഴയിലെ റിസോര്‍ട്ടുകള്‍  തകര്‍ന്ന് വീഴുന്നത് നമ്മള്‍ കണ്ടതാണ്. ഏറ്റവും ഒടുവിലത്തെ കാഴ്ചയായിരുന്നു പാണാവള്ളി നെടയതുരുത്തില്‍ നിര്‍മ്മിച്ച കാപ്പികോ റിസോര്‍ട്ട്. സുപ്രീംകോടതി ഇടപെട്ടതോടെയാണം് തണ്ണീര്‍ത്തടങ്ങളും  കായലും മറയാക്കി കെട്ടിപ്പൊക്കിയ ഗോപുരങ്ങളെല്ലാം തകര്‍ന്ന് വീണത്. 

എന്നാല്‍ കപ്പികോയ്ക്കും മുന്‍പേ ആലപ്പുഴയില്‍ തകര്‍ന്ന് വീണ മറ്റൊരു റിസോര്‍ട്ടിന്റെ കഥ കൂടി പറയാനുണ്ട്. ഏക്കറുകളോളം ചുറ്റപ്പെട്ട ഒറ്റപ്പെട്ട തരുത്തിനാണ് ഈ വമ്പന്‍ നഷ്ടത്തിന്റെ കഥ പറയാനുള്ളത്. കൈതപ്പുഴ കായലിന് സമീപത്തായി പച്ചപ്പുള്ള തുരുത്തായി മാറിയ കാട് പിടിച്ച ഒരു റിസോര്‍ട്ട് കാണാം. ഒരു കാലത്ത് പ്രതാപത്തില്‍ നിന്ന് ബ്ലൂ ലഗൂണ്‍ എന്ന റിസോര്‍ട്ട് ഇന്ന് വിനോദ സഞ്ചാരികളുടെ സന്ദര്‍ശന സ്ഥലമായി മാറിക്കഴിഞ്ഞു. 

പഴയ മന പോലെ തോന്നിക്കുന്ന തനത് കേരളീയ വാസ്തുവിദ്യയില്‍ പണിത ഈ കൂറ്റന്‍ റിസോര്‍ട്ടിന് പൂട്ട് വീണത് 2012ലാണ്. 20 വര്‍ഷം പ്രതാപത്തില്‍ പ്രവര്‍ത്തിച്ച റിസോര്‍ട്ടിലേക്ക് ഒഴുകിയെത്തിയിരുന്ന വിനോദ സഞ്ചാരികള്‍ നിരവധിയായിരുന്നു.  റിസോര്‍ട്ടിന് താഴ് വീണത് അനധികൃതമായി കായല്‍ കയ്യേറിയെന്ന നിയമലംഘനത്തോടെയായിരുന്നു. ഇതോടെ ബ്ലൂ ലഗൂണ്‍ എന്ന റിസോര്‍ട്ടിന് താഴ് വീഴുകയും ചെയ്തു. ഒരു പുരാവസ്തു മ്യൂസിയം പോലെ കാട് പിടിച്ച് ഈ റിസോര്‍ട്ട് കാണാനായി ദിനം പ്രതി നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. കാത്തത്തുരുത്ത് നിന്ന് ബോട്ട് മാര്‍ഗവും ഇവിടേക്ക് അനായസമായി എത്താം.

അനധികൃത നിര്‍മ്മാണവും കായല്‍ കയ്യേറ്റവും ചോദ്യം ചെയ്താണ് റിസോര്‍ട്ട് പൂട്ടാന്‍ കോടതി വിധി എത്തിയത്. വിശാലമായ മുറികളും സ്വിമ്മിങ് പൂളും, പരമ്പരാഗത ശൈലിയിലുള്ള വാസ്തുവിദ്യയും തന്നെയായിരുന്നു റിസോര്‍ട്ടിന്റെ മുഖ്യ ആകര്‍ഷണം. ഇന്ന് ഇവിടം കാട് കയറി നശിച്ച നിലയില്‍. ഫ്രാന്‍സുകാരനായ ഒരു വിദേശിയുടെ നിയന്ത്രണത്തിലായിരുന്നു ആദ്യം ഈ റിസോര്‍ട്ട്. പിന്നീട് മുംബൈ ആസ്ഥാനമായ കമ്പനിയ്ക്ക് വില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവിടെ പിന്നീട് നടത്തിയ പലതരത്തിലുള്ള നിയമലംഘനങ്ങളിലും കോടതി ഇടപെടല്‍ എത്തിയതോട് കൂടി ബ്ലൂ ലഗൂണിന് പൂട്ട് വീഴുകയും ചെയ്തു.

<a href=https://youtube.com/embed/SvdTUtf-fh4?autoplay=1&mute=1><img src=https://img.youtube.com/vi/SvdTUtf-fh4/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">