ഉയരത്തിലും പരാധീനതയിലും നമ്പര്‍ വണ്‍ മൂന്നാര്‍ ഡിപ്പോ;കേരളത്തില്‍ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കെഎസ്ആര്‍ടിസി ഡിപ്പോ മുന്നാറില്‍

 

മുദ്രനിരപ്പില്‍ നിന്നും 5200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഏക ഡിപ്പോയും ഇതു മാത്രമാണ്. തെക്കിന്റെ കാശ്മീര്‍എന്ന പേരും പെരുമയോടും കൂടി ലോക വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുള്ള മുന്നാറിലെ ഈ ഡിപ്പോ ചില നാണക്കേടുകളുടെ കാര്യങ്ങളില്‍  ഈ സ്ഥലത്തിന്റെ ഉയരത്തെക്കാള്‍ ഏറെ മുന്നിലാണ്.

ജീവനക്കാരുടെ വിശ്രമമുറി. സുരക്ഷാഭിത്തി എന്നീ കാര്യങ്ങളില്‍ ഡിപ്പോയുടെ സ്ഥിതി ഏറെ പരിതാപകരമാണ്.10 വര്‍ഷം മുന്‍പ് തര്‍ന്ന വിശ്രമമുറി പുനര്‍ നിര്‍മ്മിക്കാത്ത സ്ഥിതി വിശേഷം ജീവനകാരുടെ ദുരിതങ്ങള്‍ ഇരട്ടിക്കാന്‍ കാരണമാണ് ദീര്‍ഘദൂര സേവനം നടത്തി മടങ്ങിയെത്തുന്ന ജീവനക്കാര്‍ നടുനിവര്‍ത്താന്‍ സൗ കാര്യമില്ലാതെ വലയുന്ന സ്ഥിതിയാണിവിടെയുള്ളത്.
വിശ്രമകേന്ദ്രത്തിന്റെ ചോരുന്ന ഭാഗത്തെ ഷീറ്റുകള്‍ മാറ്റി ഈ ഭാഗങ്ങള്‍  മാത്രം മിനുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

രണ്ട് പ്രളയങ്ങളിലും പുഴയില്‍ നിന്നുള്ള വെള്ളം കയറി ഡിപ്പോ മുങ്ങിയിരുന്നു.250 മീറ്റര്‍ നീളമുള്ള ഡിപ്പോയുടെ പുഴ ഭാഗത്തു സംരക്ഷണ ഭിത്തി നിര്‍മ്മിച്ചാല്‍ പ്രശ്‌നപരിഹാരമാകുമെങ്കിലും ഇക്കാര്യത്തിലും സര്‍ക്കാര്‍ തല നടപടികള്‍ പുരോഗമിച്ചിട്ടില്ല. രണ്ടു വര്‍ഷം മുന്‍പ് വന്‍കിട ജലസേചന വകുപ്പ് ടെന്‍ഡര്‍ ചെയ്ത കുറച്ചു ഭാഗത്തിന്റെ നിര്‍മ്മാണം തുടങ്ങിയതല്ലാതെ ഇക്കാര്യത്തിലെ പരാതികള്‍ പരിഹരിക്കപ്പെട്ടിട്ടില്ല.