നീതി കാത്ത് കര്‍ഷകര്‍; ‘മറക്കരുത് ലഖിംപുര്‍

2021 ഒക്ടോബര് മൂന്നിനാണ് നാല് കര്ഷകരുള്പ്പെടെ എട്ട് പേര് ലഖിംപുര് ഖേരിയില് കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കര്ഷകസമരത്തിനിടെ നടന്ന സംഭവം അന്താരാഷ്ട്ര ശ്രദ്ധയാകര്ഷിച്ചിരുന്നു.ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്ശനത്തിനെതിരെ ടികുനിയ ഗ്രാമത്തില് കര്ഷകര് പ്രതിഷേധം നടത്തുന്നതിനിടെ നാല് പേര് വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയില്പെട്ട് ചതഞ്ഞരഞ്ഞു മരിക്കുകയായിരുന്നു. ഉത്തര്പ്രദേശിലെ ലഖിംപുര് ഖേരിയില് സമരം ചെയ്ത്കൊണ്ടിരുന്ന കര്ഷകര്ക്കരികിലേക്ക് വാഹനമിടിച്ച് കയറ്റി കൊലപ്പെടുത്തയ സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിട്ട് ഇന്ന് ഒരു വര്ഷം പിന്നിടുകയാണ്. ഒരു തരത്തിലും ന്യായീകരണം അര്ഹിക്കാത്ത ഈ …
 

2021 ഒക്ടോബര്‍ മൂന്നിനാണ് നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷകസമരത്തിനിടെ നടന്ന സംഭവം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ ടികുനിയ ഗ്രാമത്തില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടെ നാല് പേര്‍ വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയില്‍പെട്ട് ചതഞ്ഞരഞ്ഞു മരിക്കുകയായിരുന്നു.

ത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ സമരം ചെയ്ത്‌കൊണ്ടിരുന്ന കര്‍ഷകര്‍ക്കരികിലേക്ക് വാഹനമിടിച്ച് കയറ്റി കൊലപ്പെടുത്തയ സംഭവം രാജ്യത്തെ ഒന്നടങ്കം നടുക്കിയിട്ട് ഇന്ന് ഒരു വര്‍ഷം പിന്നിടുകയാണ്. ഒരു തരത്തിലും ന്യായീകരണം അര്‍ഹിക്കാത്ത ഈ കണ്ണില്ലാ ക്രുരത നടത്തിയ പ്രതികളെ കയ്യോടെ പിടികൂടിയിട്ടും ഇരകള്‍ക്ക് ഇന്നും നീതി ലഭ്യമായിട്ടില്ല. യു.പിയിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയായിരുന്നു വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയത്. സംഭവം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിടുമ്പോഴും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി വൈകുന്നുകയാണ്. അത് മാത്രവുമല്ല ആരോപണവിധേയനായ അജയ് മിശ്ര ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ തുടരുകയാണ്.

2021 ഒക്ടോബര്‍ മൂന്നിനാണ് നാല് കര്‍ഷകരുള്‍പ്പെടെ എട്ട് പേര്‍ ലഖിംപുര്‍ ഖേരിയില്‍ കൊല്ലപ്പെട്ടത്. രാജ്യത്തെ പ്രകമ്പനം കൊള്ളിച്ച കര്‍ഷകസമരത്തിനിടെ നടന്ന സംഭവം അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെ സന്ദര്‍ശനത്തിനെതിരെ ടികുനിയ ഗ്രാമത്തില്‍ കര്‍ഷകര്‍ പ്രതിഷേധം നടത്തുന്നതിനിടെ നാല് പേര്‍ വാഹനവ്യൂഹത്തിന്റെ ചക്രത്തിനടിയില്‍പെട്ട് ചതഞ്ഞരഞ്ഞു മരിക്കുകയായിരുന്നു. പത്തു കര്‍ഷകര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.തുടര്‍ന്നുണ്ടായ അക്രമത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും, രണ്ട് ബി.ജെ.പി പ്രവര്‍ത്തകരും വാഹനത്തിന്റെ ഡ്രൈവറും കൊല്ലപ്പെട്ടു.ആശിഷ് മിശ്രയെ രക്ഷിക്കാന്‍ ഉന്നതതല ശ്രമം നടന്നെങ്കിലും കര്‍ഷകരോഷത്തെത്തുടര്‍ന്ന് പൊലീസിന് ഇയാളെ പ്രതിയാക്കേണ്ടിവന്നു. ആദ്യം മനഃപൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരുന്നത്.

പിന്നീട് കരുതിക്കൂട്ടി ചെയ്ത കൊലപാതകമെന്ന് കുറ്റപത്രത്തില്‍ പരാമര്‍ശമുണ്ടായി. അജയ് മിശ്രയുടെ ബന്ധുവായ വീരേന്ദ്ര ശുക്ലയും പ്രതിപ്പട്ടികയിലുണ്ട്. കര്‍ഷകര്‍ക്കുനേരെ വാഹനം ഓടിച്ചുകയറ്റുകയായിരുന്നെന്നായിരുന്നു സാക്ഷിമൊഴി.സംഭവത്തിന്റെ ഒന്നാം വാര്‍ഷികം വ്യാപകമായി ആചരിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. അക്രമത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് കര്‍ഷകനേതാവ് രാകേഷ് ടികായത് പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസം രാജ്യത്തെ കര്‍ഷകരും ലഖിംപൂര്‍ ഖേരിയിലെ ജനങ്ങളും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു.നീതി ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്. സര്‍ക്കാര്‍ ഇടപെടുലുണ്ടാകുന്നുണ്ട്. ഭരണകൂടം നിയമവ്യവസ്ഥയിലോ ഭരണഘടനയിലോ വിശ്വസിക്കുന്നില്ല, അധികാരം ദുരുപയോഗം ചെയ്യുകയാണെന്നും ടികായത് ആരോപിച്ചു. വലിയ പ്രതിഷേധ സ്വരങ്ങളുണ്ടായതോടെയാണ് കേസില്‍ തുടക്കത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ ജീവനേക്കാള്‍ പ്രധാനം വോട്ട് ബാങ്കാണെന്നും ലഖിംപൂര്‍ ഖേരി കേസില്‍ നീതി ലഭിച്ചില്ലെന്നും കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.’ലഖിംപൂര്‍ ഖേരിയിലെ രക്തസാക്ഷികളായ കര്‍ഷകര്‍ക്ക് അവരുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ ആദരാഞ്ജലികള്‍.ബി.ജെ.പി മന്ത്രിയുടെ മകന്‍ ഓടിച്ച കാര്‍ ഉപയോഗിച്ച് കര്‍ഷകരെ കൊലപ്പെടുത്തിയിട്ട് ഒരു വര്‍ഷം തികയുന്നു, കേസില്‍ ഒരു തരി നീതിപോലുമുണ്ടാണ്ടില്ല. പ്രധാനമന്ത്രിക്ക് കര്‍ഷകരുടെ ജീവനേക്കാള്‍ പ്രധാനമാണ് വോട്ട് ബാങ്ക്,’ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വീറ്റ് ചെയ്തത്.

കേസില്‍ ആശിഷ് മിശ്രക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി റദ്ദ് ചെയ്തിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ യു.പി സര്‍ക്കാര്‍ വൈകിപ്പിക്കുന്നുവെന്നാണ് ലഖിംപുര്‍ ഖേരി കേസിലെ ഇരകളുടെ കുടുംബങ്ങള്‍ ആരോപിക്കുന്നത്.’നീതി ലഭിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ ഉള്ളിടത്തോളം കാലം കേസ് നടക്കില്ല. ഒരു വര്‍ഷമായി വിചാരണ പോലും ആരംഭിച്ചിട്ടില്ല,’ കേസിലെ ഒരു ഇരയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ആശിഷ് മിശ്രക്കെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.