കർണാടകത്തിൽ ഇന്ന് കലാശക്കൊട്ട്, താര പ്രചാരകർ അണിനിരന്നു

 

കർണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണംഇന്ന്അവസാനിക്കും. കൊട്ടികലാശത്തിന് ആവേശം പകരാൻ താരപ്രചാരകർ ജനങ്ങളിലേക്ക് ഇറങ്ങും. ബുധനാഴ്ച്ചയാണ് വോട്ടെടുപ്പ്, 13 ന് വോട്ടെണ്ണൽ നടക്കും.. 

കർണാടകയിലെ
ഒരു മാസം നീണ്ട വാശിയേറിയ പ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങുക. അവസാന മണിക്കൂറുകളിൽ പ്രവർത്തകർക്ക് ആവേശം പകരാൻ താരപ്രചാരകർ തെരുവിൽ ഇറങ്ങും. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർ ബംഗളൂരുവിലാണ് പ്രചാരണത്തിന് ഇറങ്ങുക. രാവിലെ പ്രിയങ്ക ചിക്ക്പ്പെറ്റിലും വിജയനഗറിലും റോഡ് ഷോ നടത്തും. രണ്ടാം ദിവസമാണ് പ്രിയങ്ക ബംഗളൂരുവിൽ റോഡ് ഷോ നടത്തുന്നത്.
മല്ലികാർജുൻ ഗാർഗെ കൽബുർഗിയിലും ബെല്ലാരിയിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. മാരത്തോൺ റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ വൈകിട്ടോടെയാണ് മടങ്ങിയത്. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെ നേതൃത്വത്തിലാണ് ബിജെപിയുടെ അന്തിമ പ്രചാരണം. കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ വിവിധ മേഖലകളിൽ പ്രചാരണത്തിന്റെ ഭാഗമാകും. ഭരണ വിരുദ്ധ വികാരം ആളിക്കത്തിച്ച് കോൺഗ്രസ്സും വികസന വാഗ്ദാനം നൽകി ബിജെപിയും പ്രചാരണത്തിന്റെ അവസാന ദിനം കൊഴുപ്പിക്കും. വീരശൈവ ലിംഗായത്ത് വിഭാഗത്തിന്റെ കോൺഗ്രസ് അനുകൂല നിലപാടിൽ ബിജെപിക്കും ബജറംഗ് ദൾ നിരോധന പ്രഖ്യാപനം തിരിച്ചടിയാകുമോ എന്ന് കോൺഗ്രസിനും ആശങ്കയുണ്ട്.
വൈകുന്നേരം അഞ്ച് വരെയാണ് പരസ്യപ്രചാരണം. നാളെ നിശബ്ദ പ്രചാരണം. ബുധനാഴ്ച കർണാടക പോളിംഗ് ബൂത്തിലേക്ക്. ശനിയാഴ്ചയാണ് വോട്ടെണ്ണൽ നടക്കുക..