തമിഴ്നാട്ടിൽ മൻദൗസ് കവർന്നത് ആറ് ജീവൻ; രക്ഷാപ്രവർത്തനത്തിന് നേരിട്ടിറങ്ങി സ്റ്റാലിനും; മെട്രോയും വിമാനത്താവളവും വെള്ളത്തിനടിയിലായി; കേരള തീരത്തും ചുഴലി ആശങ്ക

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം/ ചെന്നൈ: മൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടതോടെ കേരളത്തിലും അതീവ ജാ​ഗ്രതാ നിർദേശം. സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ്.ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻദൗസ് ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും ആന്ധ്രപ്രദേശിന്റെ ചില പ്രദേശങ്ങളും കനത്ത മഴയുണ്ടായിരുന്നു.

കേരളത്തിൽ ചുഴലിക്കാറ്റും ന്യൂനമർദ പാത്തിയും രൂപപ്പെട്ടതോടെ ഇന്നലെ തുടങ്ങിയ മഴയ്ക്ക് ഇന്നും ശമനം വന്നിട്ടില്ല. അതേസമയം, മാൻദൗസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മഹാബലി പുരത്തിനടുത്ത് കര തൊട്ടു. ചെന്നൈ അടക്കം തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ പരക്കെ കാറ്റും മഴയും ആണ് ലഭിക്കുന്നത്. ചുഴലിക്കാറ്റ് ഉച്ചയോടെ ശക്തി കുറഞ്ഞ തീവ്ര ന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.

തമിഴ്നാട്ടിൽ  ആറ്  മരണം

ശനിയാഴ്ച പുലർച്ചെ ശക്തമായ കാറ്റിലും കനത്ത മഴയിലും തമിഴ്നാട്ടിൽ അഞ്ച് പേരുടെ ജീവനാണ് കവർന്നത്. തീരമേഖലിയാലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കാലം തെറ്റിവന്ന മഴയ്ക്ക് കാരണം ന്യൂനമർദം എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും പറയുന്നത്. മണ്ടൂസ് ചുഴലിക്കാറ്റിൽ പല സ്ഥലങ്ങളിലും വൈദ്യുതി ബന്ധം അടക്കം തകരാറിലായ സ്ഥിതിയാണ്. മരിച്ച അഞ്ച് പേരിൽ നാല് പേർ വിവിധ സ്ഥലങ്ങളിൽ വൈദ്യുതാഘാതമേറ്റ് മരിച്ചത്. 

വടക്കൻ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളിലുംചെന്നൈയിലും ചുഴലിക്കാറ്റിന്റെ ട്രാക്കിന് കീഴിലായ പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ശനിയാഴ്ച രാവിലെ 8.30ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ തിരുവണ്ണാമലയിലെ വെമ്പാക്കത്ത് 25 സെന്റീമീറ്റർ മഴ പെയ്തു. തുടർന്ന് റാണിപേട്ട് ജില്ലയിലെ പനപ്പാക്കത്ത് 20 സെന്റിമീറ്ററും കാഞ്ചീപുരത്ത് (19 സെന്റീമീറ്റർ) മഴയും ലഭിച്ചു. ചുഴലിക്കാറ്റ് ചെന്നൈയിലും പരിസരങ്ങളിലും കനത്ത മഴ പെയ്യിച്ചു, ആവഡിയിൽ ഒരു ദിവസത്തെ ഏറ്റവും ഉയർന്ന അളവ് 17 സെന്റീമീറ്റർ രേഖപ്പെടുത്തിയത്. 

മണിക്കൂറിൽ 65 മുതൽ 75 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശി 85 കിലോമീറ്റർ വേഗത്തിലായതിനാൽ മണ്ടൂസ് ചുഴലിക്കാറ്റ് ശക്തമായ ചുഴലിക്കാറ്റായി ഉയർന്നു. മണിക്കൂറിൽ 12-14 കിലോമീറ്റർ വേഗതയിൽ നീങ്ങിയ ഇത് രാത്രി 11.30 നാണ് കരയിൽ പതിച്ചത്. വെള്ളിയാഴ്ചയും ശനിയാഴ്ച 1.30 നും.

ശനിയാഴ്ച വടക്കൻ തീരപ്രദേശങ്ങളിൽ മഴയുടെ തീവ്രത ഗണ്യമായി കുറഞ്ഞു. വെല്ലൂർ പോലുള്ള സ്ഥലങ്ങളിൽ (3.4 സെ.മീ); തിരുപ്പത്തൂർ (1.2 സെ.മീ); ധർമ്മപുരി (1.1 സെ.മീ); റാണിപേട്ട് ജില്ലയിലെ കലവായ് (2 സെ.മീ) രാവിലെ 8.30 നും 7.30 നും ഇടയിൽ.ഞായറാഴ്ച, 12 ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം പലയിടത്തും നേരിയതോ മിതമായതോ ആയ മഴ തുടരും

അതേ സമയം ചുഴലിയേയും ശക്തമായ ന്യൂനമർദത്തേയും അതിജീവിച്ചത് തമിഴ്നാട്ടിലെ സുരക്ഷാ മുന്നൊരുക്കങ്ങൾ തന്നെയായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിൻ നേരിട്ടിറങ്ങിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. സംസ്ഥാന ദുരന്തനിവാരണ സംഘവും ജില്ലാ നേതൃത്വങ്ങളേയും കൃത്യമായി ഏകോപിപ്പിച്ചായിരുന്നു സ്റ്റാലിന്റെ ഓപ്പറേഷൻ. ചുഴലിക്കാറ്റ് തീരത്ത് അടുക്കുന്നതിന് മുൻപ് തന്നെ ചുഴലിക്കാറ്റ് കടന്നു പോകുന്ന റൂട്ടിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചിരുന്നു. വൈദ്യുതി ലൈനുകൾ മറിഞ്ഞ് വീണാണ് ആറ് മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടത്. 
180ലേറെ വീടുകൾ തകർന്നു. ചെന്നൈ ന​ഗരം വെള്ളക്കെട്ടിലായി. മെട്രോ സ്റ്റേഷനുകൾ വെള്ളത്തിനടിയിലായതും ​കുരുക്കായി. ചെന്നൈ എയർപോർട്ടിൽ ഇറങ്ങേണ്ട 16 വിമാനങ്ങളാണ് ഹൈദ്രാബാദിലേക്കും ബെം​ഗലൂരു വിമാനത്താവളത്തിലേക്കും തിരിച്ചുവിട്ടത്.