കരഞ്ഞിറങ്ങിപ്പോയ ക്രിസ്റ്റ്യാനോ റൊണാൾഡോ, നിങ്ങളുടെ കണ്ണീർ അത് സങ്കടപ്പെടുത്തിയത് ലോകത്തെ മുഴുവൻ കളി ആരാധകരെയും…

 
റൊണാൾഡോയ്ക്ക് തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ കിരീടമെന്ന സ്വപ്നം കരിയറിൽ ബാക്കിയാവുകയാണ്

മേഘ്‌ന  

ഹൃദയം നുറുങ്ങുന്ന വേദനയുമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന പോർച്ചുഗൽ ഇതിഹാസതാരം ഇന്നലെ ഗ്രൗണ്ട് വിട്ടത്. ലോകകപ്പില്‍ സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമായി മൊറോക്കോ ചരിത്രമെഴുതിയപ്പോള്‍ ഫുട്ബോളിലെ നേട്ടങ്ങൾ പലതും വെട്ടിപ്പിടിച്ച റൊണാൾഡോയ്ക്ക് തന്റെ അഞ്ചാം ലോകകപ്പ് മത്സരത്തിൽ കിരീടമെന്ന സ്വപ്നം കരിയറിൽ ബാക്കിയാവുകയാണ്.അഞ്ച് തവണ ലോക ഫുട്‌ബോളർ ഓഫ് ദ ഇയർ നേടിയ താരം ലോകകപ്പ് പിടിച്ചെടുക്കാതെ തന്റെ കരിയർ അവസാനിപ്പിക്കാൻ ഒരുങ്ങുകയാണ് റൊണാൾഡോ....

മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റതോടെ പോര്‍ച്ചുഗല്‍ പുറത്താവുമ്പോള്‍ ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് കരിയറിനാണ് വിരാമമായത്. അൽ തുമാമ സ്റ്റേഡിയത്തിൽ ക്വാർട്ടർ മത്സരത്തിന് ഫൈനൽ വിസില്‍ മുഴങ്ങിയപ്പോൾ നിരാശകൊണ്ടു ഗ്രൗണ്ടിൽ മുഖം കുനിച്ച് ഇരിക്കുകയായിരുന്നു റൊണാൾഡോ. സെമി പ്രവേശനം കൈവിട്ടുപോയതിന്റെ വേദനയിൽ പൊട്ടികരഞ്ഞു കൊണ്ടു ഗ്രൗണ്ട് വിട്ട റൊണാൾഡോയുടെ മുഖം ആരാധകരുടെ മനസ്സിൽ നിന്നും ഇതുവരെയും മാഞ്ഞുപോയിട്ടില്ല. 

20 വര്‍ഷത്തോളം പോര്‍ച്ചുഗല്‍ പടയെ നയിച്ച് ലോകം ചുറ്റിയ റൊണാള്‍ഡോയുടെ അവസാന ലോകകപ്പ് നിരാശ മാത്രം ബാക്കിയാക്കി. കാൽപന്തുകളിയിലെ എക്കാലത്തെയും മികച്ച പുരുഷ ഗോളടിവീരനായി പേരെടുത്തിട്ടും അവസാന മത്സരങ്ങളില്‍ ബഞ്ചിലിരുന്ന് ആരാധകരെ പോലും കരയിച്ച റൊണാള്‍ഡോ വിങ്ങിപ്പൊട്ടിയാണ്  മത്സരം കഴിഞ്ഞ് ഡ്രസിംഗ് റൂമിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ കരയുന്ന വിഡിയോ നിമിഷങ്ങൾക്കകമാണ് ലോകമെങ്ങും ദുഖത്തിലാഴ്ത്തിയത്.

ഖത്തറിലെ ക്വാര്‍ട്ടറില്‍ മൊറോക്കോയ്‌ക്കെതിരെ 51-ാം മിനിറ്റിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിലെത്തിയത്. ഇടവേള കഴിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ബെഞ്ചിൽ നിന്ന് ഇറങ്ങിയെങ്കിലും തോൽവി ഒഴിവാക്കാൻ ടീമിനെ സഹായിക്കാനായില്ല. അപകടകരമായ നീക്കങ്ങൾ നിരവധി നടത്തിയെങ്കിലും റൊണാൾഡോയ്ക്ക് ലക്ഷ്യം കാണാൻ സാധിച്ചില്ല.  സ്വിറ്റ്‌സർലൻഡിനെതിരായ മുൻ റൗണ്ടിലെ 6-1 വിജയത്തിലെ ഹാട്രിക് ഹീറോ, ഗോങ്കലോ റാമോസിന് ഒരു ക്ലോസിനൊപ്പം നഷ്ടമായി. 58-ാം മിനിറ്റിൽ ഹെഡ്ഡർ.

37 കാരനായ താരത്തിന് 2026 ൽ നടക്കാനിരിക്കുന്ന അടുത്ത ലോകകപ്പിൽ പങ്കെടുക്കുക എന്നത് അസാധ്യമായ കാര്യമാണ്. മൊറോക്കോയ്ക്കെതിരായ മത്സരത്തോടെ കൂടുതൽ രാജ്യാന്തര മത്സരങ്ങൾ കളിക്കുന്ന പുരുഷ താരമെന്ന നേട്ടം കൂടി റൊണാള്‍ഡോ സ്വന്തമാക്കി. കുവൈത്തിന്റെ ബാദര്‍ അൽ മുത്‍വയുടെ നേട്ടത്തിനൊപ്പമാണ് സൂപ്പർ താരവുമെത്തിയത്. 196 മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്.