നിപയില്‍ കോഴിക്കോടിന് ആശ്വാസം; ചികിത്സയിലുള്ള കുട്ടിയടക്കം രണ്ട് പേര്‍ക്ക് രോഗമുക്തി
നിപ വൈറസ് ബാധയില്‍ നിന്ന് കേരളം കരകയറുന്നു. നിലവില്‍ ചികിത്സയിലുള്ള 9 വയസുകാരന്റേത് ഉള്‍പ്പെടെ രണ്ട് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. രണ്ടു പരിശോധനകള്‍ നടത്തുകയും രണ്ടിലും ഫലം നെഗറ്റീവാകുകയും ചെയ്തതോടെ കോഴിക്കോട് നിപ മുക്തമാകുകയാണ്.
ആദ്യം മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ മകൻ, ഭാര്യാ സഹോദരൻ എന്നിവരാണ് രോഗമുക്തരായത്. വെൻ്റിലേറ്ററിലായ 9 വയസ്സുകാരൻ 2 ആഴ്ചത്തെ ചികിത്സയ്ക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്ന 216 പേരെ പട്ടികയിൽനിന്ന് ഒഴിവാക്കി.
വ്യാഴാഴ്ച സമ്പർക്കപ്പട്ടികയിലുള്ളത് 649 പേർ മാത്രമാണ്. പുതുതായി ആരെയും സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ ചികിത്സയിലുള്ള എല്ലാവരുടെയും ആരോഗ്യനിലയിൽ വലിയ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.