അമിതമായ വയറ് ചാടല്‍ എങ്ങനെ നിയന്ത്രിക്കാം? ഇതാ വഴി ഇവിടെയുണ്ട്!

 

ന്ന് പലരേയും അലട്ടുന്ന ഒരു പ്രശനമാണ് അമിതമായി വയറ് ചാടല്‍. സ്ത്രീ പുരുഷ ഭേദമന്യേ ഇന്നത്തെ കാലത്ത് പലരേയും ഈ ഒരു ആരോഗ്യപ്രശ്‌നം അലട്ടുന്നുണ്ട്. വയറ്റില്‍ കൊഴുപ്പടിഞ്ഞ് കൂടുന്നത് പൊതുവേ വിസറല്‍ ഫാറ്റ് എന്നാണ് പറയുന്നത്. ഇത് ആരോഗ്യപരമായി വലിയ അപകടം തന്നെയാണ്. അതുകൊണ്ടുതന്നെ ഇത്തരത്തില്‍ വയറ്റിലെ കൊഴുപ്പ് നീക്കാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം

മധുരം, ഉപ്പ് കുറയ്ക്കുക

ആദ്യം തന്നെ ചില വസ്തുക്കള്‍ നമ്മുടെ ഭക്ഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തിയാല്‍ വയര്‍ കുറയുന്നത് സഹായിക്കും. അതില്‍ ആദ്യം ചെയ്യേണ്ടത് മധുരം, ഉപ്പ് എന്നിവ കുറയ്ക്കലാണ്. വെറും പഞ്ചസാര മാത്രമല്ല, ബേക്കറി പലഹാരങ്ങളും സ്വീറ്റ്‌സുമെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. മധുരം രക്തത്തിലെ ഷുഗര് കൂടാന് ഇടയാക്കുന്നു. ഇത് വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണമാണ്. ഇനി ഉപ്പാണെങ്കില്‍ ശരീരത്തില്‍ വെള്ളം കെട്ടി നില്ക്കാന് ഇടയാക്കും. ഇതും തടി കൂട്ടും. വയര് ചാടാന്‍ സോഡിയം ഇട വരുത്തും. ഇത് കഴിവതും കുറയ്ക്കുക.

ധാരാളം വെള്ളം കുടിയ്ക്കുക

വയര്‍ കുറയാന്‍ ചെയ്യേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് ധാരാളം വെള്ളം കുടിയ്ക്കുക എന്നത്. ഇത് ശരീരത്തിലെ വിഷാംശവും അനാവശ്യ കൊഴുപ്പുമെല്ലാം നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വയര് കുറയ്ക്കാന്‍ മാത്രമല്ല, നല്ല ചര്‍മത്തിനും ഗുണകരമാകുന്ന ഒന്നാണ് വെളളം. വെളളം വിശപ്പു കുറയ്ക്കുകയും ചെയ്യുന്നു. ഇതിലൂടെ അമിത ഭക്ഷണം ഒഴിവാക്കാം.

മദ്യം ഒഴിവാക്കുക

മദ്യപാനം ഒഴിവാക്കിയാല്‍ വയര്‍ ചാടുന്ന പ്രശ്‌നത്തിന് പരിഹാരമാകും. ഇത് ആരോഗ്യത്തിന് മാത്രമല്ല, വയറിനും ദോഷമാണ്. വയര് ചാടാന്‍ മദ്യം ഇടയാക്കും. ഇതില് കലോറി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ചും ബിയര്‍ പോലുള്ളവ മദ്യമല്ലെന്ന ന്യായം പറഞ്ഞ് കുടിയ്ക്കുന്നവര്‍ ശ്രദ്ധിക്കുക. വയര് ചാടാനുള്ള പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണിത്.