എം. എ യൂസഫലി മക്കയിൽ

 
മക്ക - വിശുദ്ധ റമദാന്റെ അവസാന ദിവസങ്ങൾ പരിശുദ്ധ ഹറമിൽ ചെലവഴിക്കുന്നതിനായി ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം. എ യൂസഫലിയും പത്നി സാബിറയും മക്കയിലെത്തി. ഉംറ നിർവഹിച്ച ശേഷം മസ്ജിദുൽ ഹറമിലെ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന യൂസഫലി എല്ലാ വർഷവും റമദാനിലെ അവസാന നാളുകൾ ചെലവഴിക്കാൻ മക്കയിൽ എത്താറുണ്ട്. ആത്മീയ നിർവൃതിയിൽ മുഴുകുന്ന ലക്ഷോപ ലക്ഷം വിശ്വാസികൾക്ക് പരിശുദ്ധ ഹറമിൽ സൗദി അധികൃതർ നൽകുന്ന സേവനങ്ങൾ വിലപ്പെട്ടതാണെന്നും അങ്ങേയറ്റം മാതൃകപരമാണെന്നും യൂസഫലി  പറഞ്ഞു.