കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കൊട്ടുന്നു; എല്ലാം ദൈവനിയോഗം; കൊട്ടിത്തകര്‍ത്ത് ജയറാം! താളം പിടിച്ച് ചക്കി
എറണാകുളം: ചോറ്റാനിക്കരയില്‍ പതിവ് തെറ്റാതെ മേളപ്പെരുക്കം തീര്‍ത്ത് ജയറാം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മുറ തെറ്റിക്കാതെ താരം നടത്തുന്ന പവിഴമല്ലിത്തറ മേളത്തിനായിട്ടാണ് താരം എത്തിയത്. 101 കലാകാരന്മാരെ അണിനിരത്തിയ മേളത്തില്‍ മേളപ്രമാണിമാരും താരത്തിനൊപ്പം നിരന്നു. മകള്‍ മാളവികയും അച്ഛന്റെ മേളത്തിന് താളമിട്ട് ഒപ്പമുണ്ടായിരുന്നു. രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് എത്തിയതാരം തൊഴുത് വലം വച്ച ശേഷമാണ് മേളത്തിലേക്ക് കടന്നത്. ജയറാമിന്റെ നേതൃത്വത്തിലുള്ള പവിഴമല്ലിത്തറ മേളം ആസ്വദിക്കാനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങാതെ എത്തുന്നുണ്ടെന്നും …
Oct 3, 2022, 17:29 IST
എറണാകുളം: ചോറ്റാനിക്കരയില്‍ പതിവ് തെറ്റാതെ മേളപ്പെരുക്കം തീര്‍ത്ത് ജയറാം. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മുറ തെറ്റിക്കാതെ താരം നടത്തുന്ന പവിഴമല്ലിത്തറ മേളത്തിനായിട്ടാണ് താരം എത്തിയത്. 101 കലാകാരന്മാരെ അണിനിരത്തിയ മേളത്തില്‍ മേളപ്രമാണിമാരും താരത്തിനൊപ്പം നിരന്നു.
മകള്‍ മാളവികയും അച്ഛന്റെ മേളത്തിന് താളമിട്ട് ഒപ്പമുണ്ടായിരുന്നു. രാവിലെ തന്നെ ക്ഷേത്രത്തിലേക്ക് എത്തിയതാരം തൊഴുത് വലം വച്ച ശേഷമാണ് മേളത്തിലേക്ക് കടന്നത്. ജയറാമിന്റെ നേതൃത്വത്തിലുള്ള പവിഴമല്ലിത്തറ മേളം ആസ്വദിക്കാനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയത്. കഴിഞ്ഞ 9 വര്‍ഷമായി മുടങ്ങാതെ എത്തുന്നുണ്ടെന്നും ജീവിതത്തിലെ ഭാഗ്യമായി കരുതുന്നെന്നും ജയറാം ലോഗിന്‍ കേരളയോട് പ്രതികരിച്ചു.