'ത തവളയുടെ ത' റിലീസിനൊരുങ്ങുന്നു

 

മാസ്റ്റര്‍ അന്‍വിന്‍ ശ്രീനുവിനെ കേന്ദ്രകഥാപാത്രമാക്കി പുതുമുഖ സംവിധായകനായ ഫ്രാന്‍സിസ് ജോസഫ് ജീര കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്ന ത തവളയുടെ ത റിലീസിനൊരുങ്ങുന്നു. 14ഇലവന്‍ സിനിമാസും ബിഗ് സ്റ്റോറീസ് മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം.

മുത്തശ്ശി കഥകളില്‍ വിശ്വസിക്കുന്ന ഒരു കൊച്ചു കുട്ടിയുടെയും ആ കഥ സത്യമാക്കി മാറ്റാനുളള അവന്റെ ശ്രമങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. 


സെന്തില്‍ കൃഷ്ണ, അനു മോള്‍, അജിത് കോശി, ഹരികൃഷ്ണന്‍, അനീഷ് ഗോപാല്‍,നന്ദന്‍ ഉണ്ണി, ജെന്‍സന്‍ ആലപ്പാട്ട്, സ്മിത അമ്പു, ജോജി, മാസ്റ്റര്‍ ശ്രീപദ്, മാസ്റ്റര്‍ ജൊഹാന്‍, മാസ്റ്റര്‍ പി. ഭവിന്‍, മാസ്റ്റര്‍ ആരവ്, ബേബി ആരുഷി റാം, ബേബി ആര്‍ദ്ര തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാസര്‍ഗോഡിന്റെ ഗ്രാമീണ ഭംഗി ഒപ്പിയെടുത്തിരിക്കുന്ന ചിത്രം പ്രേക്ഷകരെ ബാല്യകാലത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോകും.

ഛായാഗ്രഹണം-ബിപിന്‍ ബാലകൃഷ്ണന്‍, എഡിറ്റിംഗ്-ജിത് ജോഷി, സംഗീതം-നിഖില്‍ രാജന്‍, രമേഷ് കൃഷ്ണന്‍,ആര്‍ട് ഡയറക്ടര്‍-അനീസ് നാടോടി, വസ്ത്രാലങ്കാരം- നിസാര്‍ റഹ്‌മത്, ചമയം-അമല്‍ ചന്ദ്രന്‍, ശബ്ദ രൂപ കല്പന-സവിത നമ്പ്രത്ത്, സഹ സംവിധായകര്‍-ഗ്രാഷ്, അബ്രു സൈമണ്‍