യൂട്യൂബ് ട്രെന്‍ഡിംഗില്‍ കേരളത്തില്‍ ഒന്നാമതായി ക്രിസ്റ്റി ട്രെയ്‌ലര്‍

 

മാത്യു തോമസ്, മാളവിക മോഹന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗില്‍ കേരളത്തില്‍ ഒന്നാമതായി. ആഗോള തലത്തില്‍ ട്രെന്‍ഡിംഗ് പട്ടികയില്‍ അന്‍പതാം സ്ഥാനത്താണ് ട്രെയിലര്‍.

റോക്കി മൗണ്ടന്‍ സിനിമാസിന്റെ ബാനറില്‍ സജയ് സെബാസ്റ്റന്‍, കണ്ണന്‍ സതീശന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ക്രിസ്റ്റി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തിറങ്ങിയത്. സോഷ്യല്‍ മീഡിയയില്‍ എങ്ങും മികച്ച പ്രതികരണമാണ് ചിത്രത്തിന്റെ ട്രെയിലര്‍ നേടികൊണ്ടിരിക്കുന്നത്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.