നയന്‍താര : ‘ബിയോണ്ട് ദ് ഫെയറിടെയില്‍’ ; വിവാഹ വീഡിയോ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്

മഹാബലിപുരത്തെ ആഡംബര ഹോട്ടല് ആയ ഷെറാട്ടണ് ഗ്രാന്ഡില് വച്ച് ജൂണ് ഒന്പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം നയന്താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് നേടി എന്നത് വാര്ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു. Cue the malems cos we’re ready to dance in excitement💃 Nayanthara: Beyond the Fairytale is coming soon to Netflix! pic.twitter.com/JeupZBy9eG — Netflix …
 

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം

നയന്‍താരയുടെയും വിഘ്നേഷ് ശിവന്‍റെയും വിവാഹ വീഡിയോയുടെ പ്രൊമോ പുറത്തുവിട്ട് നെറ്റ്ഫ്ലിക്സ്. വിവാഹ വീഡിയോയുടെ സ്ട്രീമിംഗ് അവകാശം പ്രമുഖ പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് നേടി എന്നത് വാര്‍ത്താപ്രാധാന്യം നേടിയ ഒന്നായിരുന്നു.

വിഘ്നേഷിന്‍റെയും നയന്‍താരയുടെയും നിര്‍മ്മാണ കമ്പനിയായ റൌഡി പിക്ചേഴ്സ് നിര്‍മ്മിച്ചിരിക്കുന്ന ഡോക്യുമെന്‍ററി സംവിധാനം ചെയ്‍തിരിക്കുന്നത് ഗൗതം വസുദേവ് മേനോനാണ്. ആയതിനാല്‍ത്തന്നെ ഡോക്യുമെന്‍ററി വലിയ പ്രേക്ഷക സ്വീകാര്യത നേടുമെന്ന പ്രതീക്ഷയിലാണ് നെറ്റ്ഫ്ലിക്സ്.

മഹാബലിപുരത്തെ ആഡംബര ഹോട്ടല്‍ ആയ ഷെറാട്ടണ്‍ ഗ്രാന്‍ഡില്‍ വച്ച് ജൂണ്‍ ഒന്‍പതാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. ഏഴ് വര്‍ഷത്തെ പ്രണയത്തിന് തുടര്‍ച്ചയാണ് നയന്‍താരയുടെയും വിഘ്നേഷിന്‍റെയും വിവാഹം.