വിജയ് സേതുപതി നായകനായി 'ഡിഎസ്പി' ; ട്രെയിലര്‍ പുറത്ത്
പൊൻറാമിന്റെ സംവിധാനത്തിൽ വിജയ് സേതുപതി നായകനാകുന്ന പുതിയ ചിത്രം 'ഡിഎസ്പി'യുടെ ട്രെയ്ലർ പുറത്തുവിട്ടു. പൊൻറാം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.അനുകീര്‍ത്തി വാസ് ആണ് ചിത്രത്തിലെ നായിക. യുഎ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.
ദിനേഷ് കൃഷ്ണനും വെങ്കടേഷും ആണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സംഗീത സംവിധാനം ഡി ഇമ്മനാണ്. വിവേക് ഹര്ഷൻ ചിത്രസംയോജനം നിര്‍വഹിച്ചിരിക്കുന്നു. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം നിര്‍മിക്കുന്നത്.
സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ രണ്ടിനാണ് തിയറ്റര്‍ റിലീസ് ചെയ്യുക.