വന്ദേഭാരത് എക്‌സ്പ്രസിന് നേരെ വളപട്ടണത്തും കല്ലേറ്

 


കണ്ണൂര്‍- വന്ദേഭാരത് ട്രെയിനിന് നേരെ വീണ്ടും കല്ലേറ്. വളപട്ടണത്ത് വെച്ചുണ്ടായ കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി. കാസര്‍ക്കോടു നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്ന വന്ദേഭാരതിന് നേരെ വൈകിട്ട് മൂന്നരയോടെയാണ് കല്ലേറുണ്ടായത്. ആര്‍. പി. എഫും പോലീസും പരിശോധന നടത്തി.

ഇത് രണ്ടാം തവണയാണ് സംസ്ഥാനത്ത് വന്ദേഭാരതിന് നേരെ കല്ലേറുണ്ടാകുന്നത്. നേരത്തെ മലപ്പുറത്ത് വെച്ച് തിരൂരിനും ഷൊര്‍ണൂരിനുമിടയില്‍ വെച്ചായിരുന്നു കല്ലേറുണ്ടായത്. അന്ന് ട്രെയിനിന്റെ ജനല്‍ച്ചില്ലുകള്‍ക്ക് വിള്ളല്‍ സംഭവിച്ചിരുന്നു.  സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത സ്ഥലത്തുവെച്ചാണ് കല്ലേറുണ്ടായത് എന്നതിനാല്‍ തെളിവുകള്‍ കണ്ടെത്താന്‍ പോലീസിനായിട്ടില്ല.

ഏപ്രില്‍ 28 മുതല്‍ മെയ് മൂന്നുവരെ നടത്തിയ സര്‍വീസില്‍ വന്ദേഭാരതിന് 2.7 കോടി രൂപയുടെ വരുമാനമുണ്ടായതായി അധികൃതര്‍ അറിയിച്ചു. കാസര്‍ക്കോട്- തിരുവനന്തപരും റൂട്ടിലാണ് കൂടുതല്‍ വരുമാനം ലഭിച്ചത്. ഈ റൂട്ടില്‍ ആറു ദിവസംകൊണ്ട് 1.17 കോടി രൂപയാണ് റെയില്‍വേയ്ക്ക് ലഭിച്ചത