ട്രെയിനിൽ തീയിട്ടത് യുപി സ്വദേശി, തീവ്രവാദ ആക്രമണമെന്ന് സംശയം

 
കോഴിക്കോട് - ഓടുന്ന ട്രെയിനിൽ പെട്രോൾ ഒഴിച്ചു തീയിട്ട സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിച്ച് പോലീസ്.
 ട്രാക്കിൽനിന്ന് കണ്ടെടുത്ത അക്രമിയുടേതെന്ന് സംശയിക്കുന്ന ബുക്കിലെ വിവരങ്ങളാണ് തീവെപ്പ് ആസൂത്രിതമെന്ന സംശയം സൃഷ്ടിച്ചത്. ബുക്കിൽ ഇംഗ്ലിഷിലും ഹിന്ദിയിലുമായി സ്ഥലപ്പേരുകളാണ് കുറിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ സ്ഥലപ്പേരുകളും ബുക്കിലുണ്ട്. തിരുവനന്തപുരം കഴക്കൂട്ടം, ചിറയിൻകീഴ്, കന്യാകുമാരി തുടങ്ങിയ സ്ഥലപ്പേരുകളാണ് ബുക്കിലുള്ളത്. ഡൽഹി, നോയ്ഡ തുടങ്ങിയ സ്ഥലങ്ങളുടെ വിവരണവുമുണ്ട്.
ഇംഗ്ലിഷിൽ ‘എസ്’ എന്ന രീതിയിൽ വലുതായി എഴുതിയിട്ടുണ്ട്. ചില കണക്കുകളും കുറിച്ചിട്ടുണ്ട്. പല തീയതികളും റെയിൽവേ സ്റ്റേഷനുകളുടെ പേരുമുണ്ട്. ബാഗിൽനിന്ന് മൊബൈൽ ഫോൺ, കണ്ണട, പഴ്സ്, ബ്രൗൺ നിറമുള്ള ടീഷർട്ട്, ഒരു ട്രാക്ക് പാന്റ്, ഓവർകോട്ട്, ഭക്ഷണമടങ്ങിയ ടിഫിൻ ബോക്സ്, ലഘുഭക്ഷണ പാക്കറ്റ്, മിഠായി, പേന, ഒരു കുപ്പി പെട്രോൾ, ഒരു സ്റ്റിക്കി നോട്ട്, കുറച്ച് ആണികൾ തുടങ്ങിയവയാണ് കണ്ടെടുത്തത്. ഉത്തർപ്രദേശ്സ്വദേശിയാണ് അക്രമിയെന്നാണു പ്രാഥമിക നിഗമനം.
സംഭവത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്ക്വാഡും അന്വേഷണം തുടങ്ങി. സംഭവത്തില്‍ റെയിൽവേയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് ഇന്നലെ ആക്രമണം അരങ്ങേറിയത്. എട്ട് പേര്‍ക്ക് പൊള്ളലേറ്റു.
മൂന്ന് യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിന് പിന്നാലെ തീ കൊളുത്തുകയായിരുന്നു. 
5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. lതിരുവല്ല സ്വദേശി ഗിരീഷ് കുമാറാണ് അറസറ്റിലായത്. 15ലധികം പേര്‍ക്ക് പൊള്ളലേറ്റു. മൂന്നുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ആക്രമാണിതെന്ന് കോഴിക്കോട് മേയര്‍ പറഞ്ഞു.
തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാര്‍ട്ട്‌മെന്റിലാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. 
5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂബി, അനില്‍കുമാര്‍, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്.