പ്രതി മയക്കുമരുന്നിന് അടിമ, കൊലപാതകം പ്രകോപനമില്ലാതെ

 

കൊല്ലം- യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ പ്രതി സ്ഥിരം പ്രശ്നക്കാരൻ.യു.പി.സ്ക്കൂൾ അധ്യാപകനായ സന്ദീപ് ലഹരിക്കടിമ കൂടിയാണ്. ലഹരി മുക്ത കേന്ദ്രത്തിൽ നിന്ന് ഇന്ന് പുലർച്ചെ വീട്ടിൽ എത്തിയ സന്ദീപും ബന്ധുക്കളും തമ്മിൽ സംഘർഷമുണ്ടായി.

പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപ് നാട്ടുകാർക്കും വീട്ടുകാർക്കും പേടി സ്വപ്നമാണ്. ലഹരി ഉപയോഗിച്ച ശേഷം ഇയാൾ അക്രമാസക്തനാകുന്നത് പതിവായിരുന്നു.മദ്യപിച്ച് സ്കൂളിലെത്താനും കുട്ടികളെ പഠിപ്പിക്കാനും ഇയാൾക്ക് മടിയില്ലായിരുന്നു.ഇത് പതിവായതോടെ സ്ക്കൂൾ അധികൃതർ ഇയാളെ പല തവണ തിരുത്താൻ ശ്രമിച്ചു എന്നാൽ ഒരിക്കൽ പോലും തിരുത്താൻ സന്ദീപ് തയ്യാറായില്ല.

ലഹരി ഉപയോഗം പതിവായതോടെയാണ് ഇയാളെ ജോലിയിൽ നിന്ന് സസ്പെൻ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ലഹരി വിമുക്തി കേന്ദ്രത്തിൽ സന്ദീപിനെ പ്രവേശിപ്പിച്ചത്. ലഹരി വിമുക്തി കേന്ദ്രത്തിൽ നിന്നെത്തിയ സന്ദീപും ബന്ധുക്കളും

ക്കളും തമ്മിൽ വഴക്കുണ്ടായി.ഇതിനെ തുടർന്നാണ് പോലീസെത്തി കൊട്ടാരക്കര താലുക്ക് ആശൂപത്രിയിലെത്തിച്ചത്.പ്രതിയുടെ അക്രമ സ്വഭാവം വെളിവാക്കുന്നതായിരുന്നു ആശുപത്രിയിൽ അരങ്ങേറിയ സംഭവങ്ങൾ.

പ്രതിയെ കനത്ത സുരക്ഷയിൽ വീണ്ടും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും.പ്രതി സന്ദീപ് പൊലീസ് സുരക്ഷയിൽ എ.ആർ.ക്യാമ്പിൽ കഴിയുകയാണ്.

സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി.കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു.