തൃശൂരിലെ എംഡിഎംഎ റാക്കറ്റ് ; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ച് എക്‌സൈസ്

 

തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം

തൃശൂർ : കയ്പമംഗലത്ത് എംഡിഎംഎയുമായി രണ്ട് യുവാക്കളെ പിടികൂടിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് എക്‌സൈസ്. തൃശൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ ഡി. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.എംഡിഎംഎ കടം വാങ്ങിയ വിദ്യാർത്ഥികളെക്കുറിച്ചു അന്വേഷിച്ച് കണ്ടെത്തും. പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും.

ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് കഞ്ചാവിന് പണം നൽകാനുള്ള ആളുകളുടെ വിവരങ്ങൾ എക്‌സൈസിന് ലഭിച്ചിരുന്നു. 17 മുതൽ 25 വയസ് വരെ പ്രായമുള്ളവരാണ് കഞ്ചാവിന് പണം നൽകാനുള്ളത്. പ്രതികൾ ലഹരിമരുന്ന് നൽകിയിരുന്നത് കടമായെന്നും എക്‌സൈസ് കണ്ടെത്തി. പെൺകുട്ടികൾ ഉൾപ്പടെ 250 പേർ പട്ടികയിലുണ്ടെന്ന് സ്പെഷ്യൽ സ്‌ക്വാഡ് സിഐ പറഞ്ഞു.