കൊച്ചിയിലെ കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം പിടിയിൽ

തന്നെ പിടികൂടിയ പൊലീസിന്റെ പണി പോകുമെന്നും നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം തുടരുമെന്നും അന്ന് മരിയാർ പൂതം പറഞ്ഞു കൊച്ചി : കൊച്ചിയിലെ കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം വീണ്ടും പിടിയിലായി. മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലേ മോഷ്ടിക്കുകയുള്ളു എന്ന് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച മരിയാർ പൂതത്തിനെ ഇത്തവണ പിടികൂടിയതും ഇവിടെ വച്ചാണ്. 450-ലധികം മോഷണങ്ങൾ നടത്തിയ മരിയാർ പൂതം വർഷങ്ങളായി പൊലീസിന് തലവേദനയായിരുന്നു. ആറ് …
 

തന്നെ പിടികൂടിയ പൊലീസിന്റെ പണി പോകുമെന്നും നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം തുടരുമെന്നും അന്ന് മരിയാർ പൂതം പറഞ്ഞു

കൊച്ചി : കൊച്ചിയിലെ കുപ്രസിദ്ധ മോഷ്ടാവ് മരിയാർ പൂതം വീണ്ടും പിടിയിലായി. മോഷണശ്രമത്തിനിടെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലേ മോഷ്ടിക്കുകയുള്ളു എന്ന് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച മരിയാർ പൂതത്തിനെ ഇത്തവണ പിടികൂടിയതും ഇവിടെ വച്ചാണ്.

450-ലധികം മോഷണങ്ങൾ നടത്തിയ മരിയാർ പൂതം വർഷങ്ങളായി പൊലീസിന് തലവേദനയായിരുന്നു. ആറ് വർഷം നടന്ന മോഷണ ശ്രമത്തിനിടെ ഇയാളെ നോർത്ത് പൊലീസ് പിടികൂടിയിരുന്നു. തന്നെ പിടികൂടിയ പൊലീസിന്റെ പണി പോകുമെന്നും നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം തുടരുമെന്നും അന്ന് മരിയാർ പൂതം പറഞ്ഞു.

ഇന്ന് പുലർച്ചയോടെയാണ് നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ മോഷണത്തിനായി കയറിയത്. തമിഴ്‍നാട് സ്വദേശിയായ വീട്ടുടമ ഉണർന്നതോടെ ഇരുവരും മൽപിടുത്തമായി. ഇതിനിടെ വീട്ടുടമയെ വാക്കത്തി ഉപയോഗിച്ച് മരിയാർ പൂതം തലയ്ക്ക് വെട്ടി. തുടർന്ന് ശബ്ദം കേട്ട് സമീപവാസികളും ഉണർന്നതോടെ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.