അമ്പലമുക്ക് കൊലപാതകം : പ്രതിയെ കന്യാകുമാരിയിൽ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി

തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പ്രതി തിരുവനന്തപുരം : അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കന്യാകുമാരിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് . തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പ്രതി. ഇന്നലെയാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകുന്നത്. മാല മോഷ്ടിക്കുന്നതിനിടെയാണ് രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തുന്നത്. പ്രതി വിറ്റ സ്വർണമാല ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. മാല കണ്ടെത്തിയത് അഞ്ചു ഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ നിന്നാണ്. കന്യാകുമാരിയിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വെച്ചതെന്ന് …
 

തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പ്രതി

തിരുവനന്തപുരം :  അമ്പലമുക്കിൽ ചെടിക്കടയിലെ ജീവനക്കാരിയെ മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് ആരംഭിച്ചു. കന്യാകുമാരിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത് . തമിഴ്നാട് സ്വദേശി രാജേന്ദ്രനാണ് പ്രതി. ഇന്നലെയാണ് ഇയാൾ പോലീസിൻ്റെ പിടിയിലാകുന്നത്.

മാല മോഷ്ടിക്കുന്നതിനിടെയാണ് രാജേന്ദ്രൻ വിനീതയെ കൊലപ്പെടുത്തുന്നത്. പ്രതി വിറ്റ സ്വർണമാല ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തു. മാല കണ്ടെത്തിയത് അഞ്ചു ഗ്രാമത്തിലെ സ്വർണ പണയ സ്ഥാപനത്തിൽ നിന്നാണ്. കന്യാകുമാരിയിലെ ധനകാര്യ സ്ഥാപനത്തിലാണ് മാല പണയം വെച്ചതെന്ന് പ്രതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം കന്യാകുമാരിലേയ്ക്ക് നീളുന്നത്.

മോഷണ ശ്രമത്തിനിടയ്ക്ക് രാജേന്ദ്രനും പരിക്ക് പറ്റിയിരുന്നു . മാല മോഷ്ടിച്ചതിന് പിന്നാലെ പേരൂർക്കടയിലെ ആശുപത്രിയിലെത്തി ഇയാൾ ചികിത്സ തേടുകയായിരുന്നു. പിന്നീട് രജേന്ദ്രൻ തമിഴ്‌നാട്ടിലേയ്ക്ക് കടന്നു കളഞ്ഞു . അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് സമീപ പ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് രാജേന്ദ്രൻ പിടിയിലാകുന്നത്.