കോവിഡ് കേസുകൾ കൂടുന്നു- ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

 
രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി.
വൈകിട്ട് 4.30-ന് ആണ് യോഗം. പ്രധാനമന്ത്രിക്കു പുറമേ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ 1134 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്‌. 
ഇതോടെ രോഗികളുടെ എണ്ണം 7026 ആയി വര്‍ധിച്ചു. രോഗികളുടെ എണ്ണം കൂടുകയാണെങ്കിൽ‌ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ച് തീരുമാനിക്കാനാണ് യോഗം.
ചത്തീസ്ഗഢ്, ഡല്‍ഹി, ഗുജറാത്ത്, കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ഓരോ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 
ഇതോടെ രാജ്യത്താകെ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 5,30,813 ആയി.1.09 ശതമാനമാണ് രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക്.