ലോക്ക് ഡൗണിൽ ജോലിയില്ലാത്ത ആളുകൾക്ക് കേന്ദ്രസഹായം

ജോലിയില്ലാത്ത ആളുകൾക്ക് മൂന്നുമാസത്തേക്ക് കേന്ദ്രസഹായം എത്തുന്നു. മഹാമാരിയും ലോക്ക് ഡൗണും കാരണം അനവധി ആളുകൾക്ക് ആണ് ജോലി നഷ്ടപ്പെട്ടത്. ഇത്തരം സാഹചര്യത്തിൽ അവർക്ക് ജോലി നഷ്ടപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതം വലിയ കഷ്ടപ്പാട് തന്നെയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോൾ ജോലി നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി അല്ലെങ്കിൽ ജോലിക്ക് പോകാൻ സാധിക്കാത്ത ആളുകൾക്ക് വേണ്ടി മൂന്ന് മാസത്തേക്ക് ശമ്പളം നൽകുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്, പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിൽ നിന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഈ സഹായം നൽകുന്നത്. ഇ.എസ്.ഐ അംഗങ്ങൾക്കാണ് …
 

ജോലിയില്ലാത്ത ആളുകൾക്ക് മൂന്നുമാസത്തേക്ക് കേന്ദ്രസഹായം എത്തുന്നു. മഹാമാരിയും ലോക്ക് ഡൗണും കാരണം അനവധി ആളുകൾക്ക് ആണ് ജോലി നഷ്ടപ്പെട്ടത്. ഇത്തരം സാഹചര്യത്തിൽ അവർക്ക് ജോലി നഷ്ടപ്പെട്ടാൽ മുന്നോട്ടുള്ള ജീവിതം വലിയ കഷ്ടപ്പാട് തന്നെയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഇപ്പോൾ ജോലി നഷ്ടപ്പെട്ട ആളുകൾക്ക് വേണ്ടി അല്ലെങ്കിൽ ജോലിക്ക് പോകാൻ സാധിക്കാത്ത ആളുകൾക്ക് വേണ്ടി മൂന്ന് മാസത്തേക്ക് ശമ്പളം നൽകുവാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്, പ്രധാനമന്ത്രിയുടെ സാമ്പത്തിക പാക്കേജിൽ നിന്ന് കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഈ സഹായം നൽകുന്നത്.

ഇ.എസ്.ഐ അംഗങ്ങൾക്കാണ് എന്നാൽ ഈ തുക ലഭിക്കുന്നത്. അതായത് ലോക്ക്‌ ഡൗൺ സമയത്ത്‌ ജോലി നഷ്ടപ്പെടുകയോ അല്ലെങ്കിൽ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലോ ഉള്ള ഇഎസ്ഐ അംഗങ്ങൾക്ക് മൂന്നുമാസത്തേക്ക് ഒരു തുക ശമ്പളം എന്ന രീതിയിൽ നൽകുന്നതായിരിക്കും.

ഇഎസ്ഐയിൽ പണമടച്ച കാലയളവിലെ ശമ്പളത്തിന്റെ 25% തുകയാണ് നൽകുക. രണ്ടുവർഷമെങ്കിലും ഇ.എസ്.ഐ അംഗങ്ങളായ ആളുകൾക്കാണ് ഈ തുക നൽകുക എന്നതായിരുന്നു ആദ്യത്തെ തീരുമാനം, ഇപ്പോൾ ഒരു വർഷം കാലാവധിയുള്ള ഇഎസ്ഐ അംഗങ്ങൾക്കും ഈ തുക ലഭിക്കും എന്നാണ് റിപ്പോർട്ടുകൾ. ലോക്ക്ഡൗണിൽ ജോലിയുണ്ടായിരുന്ന അല്ലെങ്കിൽ ശമ്പളം കിട്ടിയിരുന്ന അംഗങ്ങൾക്ക് ഈ തുക ലഭിക്കുകയില്ല എന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.