കേരളത്തിൽ ഇന്ന് 702 പേര്‍ക്ക് കോവിഡ്; 483 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. 745 പേര് ഇന്ന് രോഗമുക്തരായി. ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 19,727 ആണ്. ഇന്ന് 483 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്ത് നിന്ന് 75 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 91 പേര്‍ക്കും രോഗം ബാധിച്ചു. 43 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് രണ്ട് മരണം സംഭവിച്ചു. കോഴിക്കോട് സ്വദേശി മുഹമ്മദ് (61), കോട്ടയം സ്വദേശി ഔസേപ്പ് ജോര്‍ജ് (85) എന്നിവരാണ് മരിച്ചത്.
രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്:
തിരുവനന്തപുരം – 161
മലപ്പുറം -86
ഇടുക്കി -70
കോഴിക്കോട് -68
കോട്ടയം -59
പാലക്കാട് -41
തൃശൂര്‍ -40
കണ്ണൂര്‍ -38
കാസര്‍ഗോഡ് -38
ആലപ്പുഴ -30
കൊല്ലം -22
പത്തനംതിട്ട -17
വയനാട് -17
എറണാകുളം -15
നെഗറ്റീവായവരുടെ കണക്ക്:
തിരുവനന്തപുരം -65
കൊല്ലം -57
പത്തനംതിട്ട -49
ആലപ്പുഴ -150
കോട്ടയം -13
ഇടുക്കി -25
എറണാകുളം -69
തൃശൂര്‍ -45
പാലക്കാട് -9
മലപ്പുറം -88
കോഴിക്കോട് -41
വയനാട് -49
കണ്ണൂര്‍ -32
കാസര്‍ഗോഡ് -53
കഴിഞ്ഞ 24 മണിക്കൂറിനിടെ 18417 സാമ്പിളുകള്‍ പരിശോധിച്ചു. 1,55,148 പേരാണ് നിരീക്ഷണത്തിലുള്ളത്. 9397 പേര് ആശുപത്രികളിലാണ്. ഇന്ന് 1237 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളത് 9613 പേരാണ്. ഇതുവരെ ആകെ 3,54,480 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 3842 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,14,832 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1,11,105 സാമ്പിളുകള്‍ നെഗറ്റീവായി. ഹോട്ട്സ്പോട്ടുകളുടെ എണ്ണം 495.