കണ്ണൂരിൽ 14 കാരന് കോവിഡ്; ഉറവിടമറിയാത്ത സാഹചര്യത്തില്‍ കോര്‍പറേഷന്‍ പരിധി അടച്ചിടും

കണ്ണൂർ കോര്പറേഷന് പരിധിയില്പെട്ട 14 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല് വ്യാഴാഴ്ച മുതല് കോര്പറേഷന് പരിധി പൂര്ണമായി അടച്ചിടാന് കലക്ടര് ഉത്തരവിട്ടു. ഉറവിടം അറിയാതെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനാലാണ് അടച്ചിടാൻ തീരുമാനം. നിയന്ത്രണങ്ങള് സംബന്ധിച്ച് വ്യാഴാഴ്ച കോര്പറേഷന് സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്ദേശങ്ങള് നല്കിയ ശേഷം ഉച്ചയ്ക്ക് 2 മുതലായിരിക്കും നിയന്ത്രണം നിലവില് വരിക. നിരീക്ഷണത്തില് കഴിയുന്നവര് നഗരത്തില് വന്നുപോകുന്നുവെന്ന പൊലീസ് റിപ്പോര്ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള് കടുപ്പിക്കാന് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കണ്ണൂരില് ബുധനാഴ്ച നാല് പേര്ക്കാണ് …
 

കണ്ണൂർ കോര്‍പറേഷന്‍ പരിധിയില്‍പെട്ട 14 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ വ്യാഴാഴ്ച മുതല്‍ കോര്‍പറേഷന്‍ പരിധി പൂര്‍ണമായി അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു. ഉറവിടം അറിയാതെ കോവിഡ് ബാധ സ്ഥിരീകരിച്ചതിനാലാണ് അടച്ചിടാൻ തീരുമാനം.

നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച കോര്‍പറേഷന്‍ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഉച്ചയ്ക്ക് 2 മുതലായിരിക്കും നിയന്ത്രണം നിലവില്‍ വരിക.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നഗരത്തില്‍ വന്നുപോകുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കണ്ണൂരില്‍ ബുധനാഴ്ച നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്, ഒരാള്‍ രോഗമുക്തനായി.