സമൂഹവ്യാപനത്തിലേക്കെന്ന് ആശങ്ക; കേരളത്തിൽ ആന്റിബോഡി ടെസ്റ്റ് നാളെ ആരംഭിക്കും

കൊവിഡ് വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ആൻറിബോഡി ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പതിനായിരം സാംപിളുകൾ പരിശോധിക്കും. സമൂഹവ്യാപനം പ്രതീക്ഷിച്ച് ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി. കൊവിഡ് രോഗബാധ സമൂഹ വ്യാപനത്തിലേക്ക് പോകുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സംസ്ഥാനത്ത് ആൻറിബോഡി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനകൾക്കായി മെഡിക്കൽ ഗവേഷണ കൌൺസിൽ 10000 കിറ്റുകൾ അനുവദിച്ചിട്ടുണ്ട്. മേഖലകൾ തിരിച്ച് വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തിൽ ഏതെങ്കിലും വൈറസ് ബാധയുങ്കിൽ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുളള ആൻറിബോഡി ശരീരത്തിലുണ്ടെങ്കിൽ ഫലം പോസറ്റീവായാണ് കാണിക്കുക.ഇത്തരം …
 

കൊവിഡ് വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ആൻറിബോഡി ടെസ്റ്റ് നാളെ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ പതിനായിരം സാംപിളുകൾ പരിശോധിക്കും. സമൂഹവ്യാപനം പ്രതീക്ഷിച്ച് ദുരന്ത നിവാരണ വകുപ്പും തയ്യാറെടുപ്പ് തുടങ്ങി.

കൊവിഡ് രോഗബാധ സമൂഹ വ്യാപനത്തിലേക്ക് പോകുന്നുവെന്ന ആശങ്കകൾക്കിടയിലാണ് സംസ്ഥാനത്ത് ആൻറിബോഡി ടെസ്റ്റ് നടത്താൻ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. പരിശോധനകൾക്കായി മെഡിക്കൽ ഗവേഷണ കൌൺസിൽ 10000 കിറ്റുകൾ അനുവദിച്ചിട്ടുണ്ട്. മേഖലകൾ തിരിച്ച് വിവിധ ഘട്ടങ്ങളിലായിരിക്കും പരിശോധന. ശരീരത്തിൽ ഏതെങ്കിലും വൈറസ് ബാധയുങ്കിൽ ടെസ്റ്റിലൂടെ വ്യക്തമാവും.വൈറസിനെ പ്രതിരോധിക്കാനുളള ആൻറിബോഡി ശരീരത്തിലുണ്ടെങ്കിൽ ഫലം പോസറ്റീവായാണ് കാണിക്കുക.ഇത്തരം ആളുകളെ മാത്രം കൊവിഡ് കണ്ടെത്താനുളള സ്രവ പരിശോധനക്ക് വിധേയരാക്കിയാൽ മതിയാകും. 20 മിനുട്ടിനുളളിൽ ഫലമറിയാമെന്നാണ് ആൻറിബോഡി കിറ്റിൻറെ പ്രത്യേകത. കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് വരുന്നവർ, ആരോഗ്യപ്രവർത്തകർ, പോലീസുകാർ, അതിഥി തൊഴിലാളികൾ, പൊതുജന സമ്പർക്കമുളള വിഭാഗങ്ങൾ എന്നിവരെയാണ് ആൻരിബോഡി ടെസ്റ്റിൽ മുഖ്യപരിഗണന നൽകുക. ഗർഭിണികൾ, 60വയസ്സിനു മുകളിലുളളവർ എന്നവരെയും പരിശോധനക്ക് വിധേയരാക്കും. സംസ്ഥാനത്തേക്ക് കൂടുതൾ ആളുകൾ വരുന്ന സാഹചര്യത്തിൽ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വറൻറൈൻ കേന്ദ്രങ്ങളാക്കാൻ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി. ആവശ്യമെങ്കിൽ 48      മണിക്കൂറിനുളളിൽ ഇത്തരം കേന്ദ്രങ്ങൾ സജ്ജമാക്കാനാണ് നിർദേശം.