കരിപ്പൂര്‍ വിമാനത്താവളത്തിലെ ‍ ടെര്‍മിനല്‍ മാനേജര്‍ക്ക് കോവിഡ്

കരിപ്പൂര് വിമാനത്താവളത്തിലെ ടെര്മിനല് മാനേജര്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്ക്കമുള്ള 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്റൈനില് പോകാന് നിര്ദേശിച്ചിട്ടുണ്ട്. ഏഴാം തിയ്യതി സാംപിള് നല്കിയിട്ടും റിസള്ട്ട് വൈകിയെന്ന ആക്ഷേപവും നിലനില്ക്കുകാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ സമ്പർക്ക പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് എയർപോർട്ട് അതോറിറ്റി കടന്നിട്ടുണ്ട്. എയര്പോര്ട്ട് ഡയറക്ടര് അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്മിനല് മാനേജര്. അതുകൊണ്ട് …
 

കരിപ്പൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ‍കോവിഡ് സ്ഥിരീകരിച്ചു. ഇയാളുമായി സമ്പര്‍ക്കമുള്ള 35ലേറെ ഉദ്യോഗസ്ഥരോട് ക്വാറന്‍റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഏഴാം തിയ്യതി സാംപിള്‍ നല്‍കിയിട്ടും റിസള്‍ട്ട് വൈകിയെന്ന ആക്ഷേപവും നിലനില്‍ക്കുകാണ്.

ഇന്ന് രോ​ഗം സ്ഥിരീകരിച്ച ടെർമിനൽ മാനേജരുടെ സമ്പർക്ക പട്ടിക തയാറാക്കേണ്ടതുണ്ട്. ഇതിനായി ആറ് ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. നിരീക്ഷണത്തിൽ പോകാനുള്ള ക്രമീകരണങ്ങളും സിസിടിവി പരിശോധിച്ച് സമ്പർക്ക പട്ടിക തയാറാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് എയർപോർട്ട് അതോറിറ്റി കടന്നിട്ടുണ്ട്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍ അടക്കമുള്ളവരോട് ബന്ധപ്പെടുന്നയാളാണ് ടെര്‍മിനല്‍ മാനേജര്‍. അതുകൊണ്ട് തന്നെ വരും ദിവസങ്ങളില്‍ വിമാനത്താവള നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.